ആലത്തൂര്‍: വയോധികന്‍െറ ബാഗ് കീറി പണമെടുത്ത രണ്ടു പോക്കറ്റടിക്കാരെ സി.സി.ടി.വി ദൃശ്യത്തിന്‍െറ സഹായത്താല്‍ ആലത്തൂര്‍ പൊലീസ് പിടികൂടി. മണ്ണുത്തി നടത്തറ വര്‍ഗീസ് (57), മുണ്ടൂര്‍ നെച്ചുപുള്ളിയില്‍ രാജേഷ് (35) എന്നിവരെയാണ് ആലത്തൂര്‍ പൊലീസ് പിടികൂടിയത്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ ട്രഷറിയില്‍ നിന്ന് പെന്‍ഷന്‍ വാങ്ങി പോകുകയായിരുന്ന തരൂര്‍ കുരുത്തിക്കോട് ശേഖരന്‍ മാസ്റ്ററുടെ (81) കൈവശമുണ്ടായിരുന്ന ബാഗ് കീറിയാണ് പണം തട്ടിയെടുത്തത്. 20,000 രൂപയാണ് നഷ്ടപ്പെട്ടത്. ശേഖരന്‍ മാസ്റ്റര്‍ ബസ് സ്റ്റാന്‍ഡിനടുത്തുള്ള മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് മരുന്ന് വാങ്ങുന്നതിനിടെയാണ് സംഭവം. മോഷണ ദൃശ്യം മെഡിക്കല്‍ സ്റ്റോറില്‍ സ്ഥാപിച്ച സി.സി.ടി.വിയില്‍ പതിഞ്ഞിരുന്നു. ഇതാണ് പ്രതികളെ പിടികൂടാന്‍ സഹായകമായത്. വര്‍ഗീസ് ആറ് മാസം മുമ്പ് പാലക്കാട് ബസ് സ്റ്റാന്‍ഡില്‍ ഒരാളുടെ പോക്കറ്റടിക്കുന്നത് രാജേഷ് കണ്ടിരുന്നുവത്രെ. ഈ കാര്യം പുറത്ത് പറയാതിരിക്കാന്‍ രാജേഷിനെ വര്‍ഗീസ് വശത്താക്കി കൂടെ കൂട്ടുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. എസ്.ഐ എസ്. അനീഷ്, സി.പി.ഒമാരായ സൂരജ്, സന്തോഷ്, ഹോം ഗാര്‍ഡ് വെങ്കിടാചലം എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.