അട്ടപ്പാടി മലവേടന്‍ വിഭാഗത്തിന് ആദിവാസി സര്‍ട്ടിഫിക്കറ്റ് നല്‍കും

മണ്ണാര്‍ക്കാട്: അട്ടപ്പാടിയിലെ മലവേടന്‍ വിഭാഗത്തിന് താല്‍ക്കാലികാശ്വാസം. ജോലി ഒഴികെയുള്ള വിദ്യാഭ്യാസ, മറ്റ് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഉത്തരവായി. തഹസില്‍ദാര്‍ക്കാണ് സര്‍ട്ടിഫിക്കറ്റ് നിയമവിധേയമായി നല്‍കുന്നതിനുള്ള ചുമതല. കഴിഞ്ഞ രണ്ട് വര്‍ഷമായി ആദിവാസികളിലെ മലവേടന്‍ വിഭാഗത്തിന് വിദ്യാഭ്യാസ ആവശ്യങ്ങളടക്കമുള്ള വിവിധ ആവശ്യങ്ങള്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തത് മൂലം ദുരിതത്തിലായിരുന്നു. അട്ടപ്പാടിയില്‍ 200ഓളം കുടുംബങ്ങളാണ് സര്‍ക്കാറിന്‍െറ ഒരു ആനുകൂല്യവും ലഭിക്കാതെ തഴയപ്പെട്ട് കിടക്കുന്നത്. കാലങ്ങളായുള്ള ഇവരുടെ മുറവിളികള്‍ക്കാണ് താല്‍ക്കാലികമായെങ്കിലും പരിഹാരമായത്. ഈ വിഭാഗത്തെ ട്രൈബല്‍ വകുപ്പിന്‍െറ രേഖകളിലുള്‍പ്പെടുത്താനും ജോലി സംബന്ധമായുള്ള ജാതി സര്‍ട്ടിഫിക്കറ്റിന് കിര്‍ത്താഡ്സിന്‍െറ പഠനം നടത്താനും നടപടി സ്വീകരിച്ചുവരുന്നതായി തഹസില്‍ദാര്‍ അറിയിച്ചു. നിലവില്‍ ഇരുളര്‍, മുകുഡര്‍, കുറുമ്പര്‍ എന്നീ വിഭാഗത്തില്‍ മാത്രമാണ് അട്ടപ്പാടിയിലെ ആദിവാസികളായി സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.