ഡോക്ടര്‍ ഇറക്കിവിട്ട യുവതിയെ പൊലീസ് ഇടപെട്ട് ആശുപത്രിയിലാക്കി

ഒറ്റപ്പാലം: ചികിത്സ നിഷേധിച്ച് ഡോക്ടര്‍ തിരിച്ചയച്ച രോഗിയെ പൊലീസ് ഇടപെട്ട് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാലപ്പുറം വീവേഴ്സ് കോളനിയിലെ ബാബുവിന്‍െറ ഭാര്യ രാധികയെയാണ് (23) വനിത പൊലീസ് ഇടപെട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുടുംബ വഴക്കിനെ തുടര്‍ന്ന് ആറുമാസം മുമ്പ് രാധിക സ്വയം തീകൊളുത്തിയിരുന്നു. പൊള്ളലേറ്റ് നാലുമാസത്തോളം തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി രണ്ടുമാസമായി വീട്ടിലത്തെി ചികിത്സ തുടരുകയാണ്. ഇതിനിടയിലാണ് ബുധനാഴ്ച പനി ബാധിച്ചത്. തുടര്‍ന്നാണ് വ്യാഴാഴ്ച യുവതിയെ വീട്ടുകാര്‍ താലൂക്ക് ആശുപത്രിയിലത്തെിച്ചത്. എന്നാല്‍, ശരീരമാസകലം പൊള്ളലേറ്റ യുവതിയുടെ ചികിത്സയുടെ ഉത്തരവാദിത്തമേല്‍ക്കാന്‍ തയാറാകാതെ രോഗിയെ പറഞ്ഞുവിടുകയായിരുന്നു. ഇതേ തുടര്‍ന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടതോടെ സി.ഐ എലിസബത്ത്, എസ്.ഐ ഉമാദേവി എന്നിവരടങ്ങുന്ന പൊലീസ് രോഗിയെയും കൂട്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശരീരമാസകലം പൊള്ളലേറ്റ യുവതിയെ ഇന്‍ജക്ഷന്‍ നല്‍കാന്‍ പോലും നിവൃത്തിയില്ലാത്ത സാഹചര്യത്തിലാണ് ഇവരെ മടക്കി വിട്ടതെന്നാണ് ആശുപത്രിയിലെ ബന്ധപ്പെട്ട ഡോക്ടറുടെ വിശദീകരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.