പത്തിരിപ്പാല: മങ്കര കണ്ണമ്പരിയാരത്തിന് സമീപം ലോറിയും സ്കൂള്‍ ബസും കൂട്ടിയിടിച്ച് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 17 പേര്‍ക്ക് പരിക്കേറ്റു. തലനാരിഴക്കാണ് വന്‍ ദുരന്തം ഒഴിവായത്. വ്യാഴാഴ്ച രാവിലെ 8.45നാണ് അപകടം. തമിഴ്നാട് ഈറോഡില്‍നിന്ന് വെളിച്ചെണ്ണ കയറ്റി തിരുവില്വാമല ഭാഗത്തേക്ക് വരികയായിരുന്ന ലോറിയും ഒറ്റപ്പാലം ഭാഗത്തുനിന്ന് വിദ്യാര്‍ഥികളുമായി മേനോന്‍പാറ, ചാത്തന്‍കുളം ബിസിനസ് സ്കൂളിലേക്ക് പോവുകയായിരുന്ന സ്കൂള്‍ ബസുമാണ് കൂട്ടിയിടിച്ചത്. ഡ്രൈവറും 16 വിദ്യാര്‍ഥികളുമുള്‍പ്പെടെ സ്കൂള്‍ ബസിലുണ്ടായിരുന്നവര്‍ക്കാണ് പരിക്ക്. വിദ്യാര്‍ഥികളായ സൗമ്യ, സന്തോഷ്, രശ്മി, നിതുകൃഷ്ണ, മുഹമ്മദ് ഹാഫീസ്, അര്‍ജുന്‍, ഷാജിത, സച്ചിന്‍, ദിവ്യ, നിഷ, മന്‍ഷ, ഗ്രീഷ്മ, നിതീഷ, പ്രശാന്തി, വിനീത, വിപിന്‍, ഡ്രൈവര്‍ ഈറോഡ് സ്വദേശി പ്രകാശ് (26) എന്നിവര്‍ക്കാണ് നിസ്സാര പരിക്കേറ്റത്. സ്കൂള്‍ ബസില്‍ 40 പേരാണ് ഉണ്ടായിരുന്നത്. പരിക്കേറ്റവരെ പത്തിരിപ്പാലയിലെ സ്വകാര്യ ആശുപത്രിയിലത്തെിച്ച് പ്രാഥമിക ചികിത്സ നല്‍കി. ലോറി ബ്രേക്ക് ഡൗണായി നിയന്ത്രണം വിട്ട് എതിരെ വന്ന സ്കൂള്‍ ബസില്‍ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് സംസ്ഥാന പാതയില്‍ ഗതാഗത തടസ്സമുണ്ടായി. സ്കൂള്‍ ബസിന്‍െറ മുന്‍ഭാഗത്തെ ഗ്ളാസുകള്‍ തകര്‍ന്നു. പൊലീസിന്‍െറ നേതൃത്വത്തില്‍ ക്രെയിന്‍ എത്തിച്ച് വാഹനങ്ങള്‍ നീക്കിയ ശേഷമാണ് ഗതാഗതം പുന$സ്ഥാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.