അഗളി: കേരള വെറ്ററിനറി സര്‍വകലാശാലയുടെ കീഴിലെ കോളജ് ഓഫ് ഏവിയന്‍ സയന്‍സസ് ആന്‍ഡ് മാനേജ്മെന്‍റിന്‍െറ നേതൃത്വത്തില്‍ അഗളി പഞ്ചായത്തിന്‍െറ കമ്യൂണിറ്റി ഹാളില്‍ ഏകദിന ശില്‍പശാല നടത്തി. സംസ്ഥാന മൃഗസംരക്ഷണ വകുപ്പ്, പട്ടിജാതി-വര്‍ഗ വികസന വകുപ്പ് എന്നിവയുടെ സഹായത്തോടെ നടന്ന ശില്‍പശാലയില്‍ അട്ടപ്പാടിയിലെ അഗളി, ഷോളയൂര്‍, പുതൂര്‍ പഞ്ചായത്തുകളിലെ ആദിവാസി ഊരുകളില്‍ ഭക്ഷ്യപോഷക സുരക്ഷ ഉറപ്പാക്കാന്‍ കര്‍മ പദ്ധതി രൂപവത്കരണ ചര്‍ച്ച നടന്നു. വിവിധ മേഖലകളില്‍ നിന്നുള്ള ജനപ്രതിനിധികള്‍, വകുപ്പു ഉദ്യോഗസ്ഥര്‍, കുടുംബശ്രീ -സന്നദ്ധ സംഘടനാപ്രതിനിധികള്‍, കര്‍ഷകര്‍ എന്നിവര്‍ പങ്കെടുത്തു. അട്ടപ്പാടിയില്‍ പ്രഥമിക പഠനം നടത്തി ആവശ്യങ്ങള്‍ മനസ്സിലാക്കി പദ്ധതി രൂപവത്കരിക്കുമെന്ന് സര്‍വകലാശാല അധികൃതര്‍ അറിയിച്ചു. കോളജില്‍നിന്ന് എത്തിയ വിദ്യാര്‍ഥികള്‍ ശില്‍പശാലക്ക് എത്തിയവരില്‍നിന്ന് വിവര ശേഖരണം നടത്തി. പിന്നീട് അധ്യാപകരും വിദ്യാര്‍ഥികളും അഗളി പഞ്ചായത്തിലെ ഭൂതിവഴി ഊര് സന്ദര്‍ശിച്ചു. ശില്‍പശാല അട്ടപ്പാടി ബ്ളോക് പ്രസിഡന്‍റ് ഈശ്വരിരേശന്‍ ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥിയായി ജില്ലാ പഞ്ചായത്തംഗം സി. രാധകൃഷ്ണന്‍, അധ്യക്ഷന്‍ അഗളി പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീലക്ഷ്മി ശ്രീകുമാര്‍, അട്ടപ്പാടി ഹെല്‍ത്ത് നോഡല്‍ ഓഫിസര്‍ ഡോ. പ്രഭുദാസ്, സിനീയര്‍ വെറ്ററിനറി സര്‍ജന്‍ എം.എസ്. ശ്രീകുമാര്‍, ഡോ. ബി. അജിത്ബാബു, സ്പെഷല്‍ ഓഫിസര്‍ സി.എ.എസ്.എം ഡോ. ദീപ ആനന്ദ്, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.