ഒളിമ്പിക്സിന് സ്വാഗതമോതി വിദ്യാര്‍ഥികള്‍

അലനല്ലൂര്‍: റിയോ ഒളിമ്പിക്സിനെ വരവേല്‍ക്കാന്‍ സ്കൂള്‍ മൈതാനത്ത് ഒളിമ്പിക്സ് വളയങ്ങളൊരുക്കി വിദ്യാര്‍ഥികള്‍ സൗഹാര്‍ദ പ്രതിജ്ഞയെടുത്തു. എടത്തനാട്ടുകര ടി.എ.എം.യുപി സ്കൂളിന്‍െറ സ്പോര്‍ട്സ് ക്ളബിന്‍െറ ആഭിമുഖ്യത്തില്‍ നടന്ന പരിപാടി ഹെഡ്മാസ്റ്റര്‍ കെ.പി. ഉമ്മര്‍ ഉദ്ഘാടനം ചെയ്തു. ടി.കെ. മുഹമ്മദ് ക്ളാസെടുത്തു. കെ. രാംകുമാര്‍, ചാക്കോ ജോണ്‍, ഇ. സൈനുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. അലനല്ലൂര്‍: എടത്തനാട്ടുകര മൂച്ചിക്കല്‍ ഗവ. എല്‍.പി സ്കൂളില്‍ റിയോ വേവ്സ് -2016 കൊളാഷ് പ്രദര്‍ശനം സംഘടിപ്പിച്ചു. വിവിധ പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍, ചിത്രങ്ങള്‍ തുടങ്ങിയവയില്‍നിന്ന് ചിഹ്നം, ഭാഗ്യമുദ്ര, പതാക, ഗാനം, മെഡലുകള്‍, ഇതിഹാസങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം പ്രദര്‍ശനം കുരുന്നുകള്‍ക്ക് അറിവു പകര്‍ന്നു. പി.ടി.എ പ്രസിഡന്‍റ് പൂതാനി നസീര്‍ ബാബു ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക എ. സതീദേവി അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി സി. മുസ്തഫ, അധ്യാപകരായ പി. അബ്ദുസ്സലാം, ടി.എം. ഓമനാമ്മ, സി.കെ. ഹസീന മുംതാസ്, എ. സീനത്ത്, കെ. രമാദേവി, പി. ജിഷ, ടി. ശ്യാമ, പി. പ്രിയ, ഇ. പ്രിയങ്ക, കെ. ഷീബ, സ്കൂള്‍ ലീഡര്‍ കെ. ജ്യോതിക, അദീബ് പൂതാനി, ഒ. അഫ്നാന്‍ അന്‍വര്‍, എ. ഭൂവനേശ്വരി, ഒ. ഷഹല, പി. ഫാത്തിമത്ത്ഫിദ എന്നിവര്‍ നേതൃത്വം നല്‍കി. പട്ടാമ്പി: വെള്ളിയാഴ്ച തുടങ്ങുന്ന റിയോ ഒളിമ്പിക്സിന് സ്വാഗതമോതി വിദ്യാലയങ്ങളില്‍ വിവിധ പരിപാടികള്‍ നടന്നു. മണ്ണേങ്ങോട് എ.യു.പി സ്കൂളില്‍ ഒളിമ്പിക്സ് ചിഹ്നം ഒരുക്കി. ഒളിമ്പിക്സ് ചിഹ്ന മാതൃകയില്‍ നൂറ്റമ്പതോളം കുട്ടികള്‍ അണി നിരന്നു. കായികാധ്യാപകന്‍ സഫീറിന്‍െറയും സ്പോര്‍ട്സ് കബ് അംഗങ്ങളുടെയും നേതൃത്വത്തില്‍ വിവിധ രാജ്യങ്ങളുടെ പതാകയേന്തി റാലി നടത്തി. ഹെഡ്മാസ്റ്റര്‍ എം. കൃഷ്ണദാസ്, അധ്യാപകരായ പരമേശ്വരന്‍, ശോഭന എന്നിവര്‍ നേതൃത്വം നല്‍കി. ആനക്കര: റിയോ ഒളിമ്പിക്സില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമിന് ആശംസ നേര്‍ന്ന് വിദ്യാര്‍ഥികളും. ആനക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികളാണ് ഇന്ത്യന്‍ ടീമിന്‍െറ വിജയത്തിനായി കൂറ്റന്‍ ഒളിമ്പിക്സ് ചിഹ്നവുമായി റാലി നടത്തിയത്. കുട്ടികള്‍ക്കൊപ്പം അധ്യാപകരും പങ്കുചേര്‍ന്നു. ഹെഡ്മാസ്റ്റര്‍ സി.സി. കൃഷ്ണകുമാര്‍, പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് സി. ഹംസ, തോംസണ്‍, ജോയ് ഇട്ട്യച്ചന്‍, കായിക അധ്യാപകരായ കാമരാജ്, കെ. പ്രസാദ്, എ.കെ. രവീന്ദ്രന്‍, പി.കെ. സുനിത എന്നിവര്‍ നേത്യത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.