പാലക്കാട്: നഗരത്തില്‍ അലഞ്ഞുതിരിയുന്ന കാലികളെ പിടികൂടുന്നതിനെകുറിച്ച് ചര്‍ച്ച ചെയ്യാന്‍ നഗരസഭ അധികൃതര്‍ വിളിച്ച കാലിയുടമകളുടെ യോഗത്തില്‍ പരാതി പ്രളയം. ഇതുസംബന്ധിച്ചുള്ള അന്തിമ തീരുമാനം വ്യാഴാഴ്ച ചേരുന്ന കൗണ്‍സില്‍ യോഗത്തില്‍ എടുക്കാന്‍ ധാരണയായി. പരാതി വേണ്ട, നിര്‍ദേശങ്ങള്‍ മതിയെന്നുള്ള നിലപാട് യോഗത്തിന്‍െറ തുടക്കത്തില്‍തന്നെ ചെയര്‍പേഴ്സന്‍ പ്രമീള ശശിധരന്‍ വ്യക്തമാക്കിയതോടെ യോഗത്തിനത്തെിയവര്‍ ബഹളം വെക്കാന്‍ തുടങ്ങി. അവസാനം യോഗത്തില്‍ ഉയര്‍ന്ന നിര്‍ദേശങ്ങള്‍ വ്യാഴാഴ്ച ചേരുന്ന കൗണ്‍സില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് പറഞ്ഞ് യോഗം അവസാനിപ്പിക്കുകയായിരുന്നു. നഗരസഭ പ്രദേശത്തുനിന്നുള്ള 60ഓളം കാലിയുടമകളാണ് യോഗത്തിനത്തെിയത്. നഗരസഭാ കൗണ്‍സിലര്‍മാരും ഉദ്യോഗസ്ഥരും യോഗത്തില്‍ എത്തിയിരുന്നു. റോഡില്‍ അലഞ്ഞു തിരിയുന്ന കാലികളെ മാത്രമല്ല കരാറുകാര്‍ പിടിക്കുന്നതെന്നും കാലികളെ പിടികൂടിയാല്‍ ഈടാക്കുന്ന തുക അധികമാണെന്നും യോഗത്തില്‍ പരാതി ഉയര്‍ന്നു. തങ്ങളുടെ പശുക്കള്‍ക്ക് ഒരു ദിവസം 500 രൂപയുടെ തീറ്റവേണ്ടെന്നും കര്‍ഷകര്‍ നഗരസഭാ അധികൃതരെ അറിയിച്ചു. എന്നാല്‍, കാലിപിടിത്തത്തില്‍നിന്ന് പിന്നോട്ട് പോകാന്‍ കഴിയില്ളെന്നും നിര്‍ദേശങ്ങള്‍ തന്നാല്‍ കൗണ്‍സില്‍ പരിഗണിക്കുമെന്ന നിലപാടിലായിരുന്നു നഗരസഭാ അധികൃതര്‍. തുടര്‍ന്ന് കാലികളുടെ വിവരങ്ങള്‍ അടങ്ങിയ ചിപ്പ് ശരീരത്തില്‍ സ്ഥാപിക്കുക, നിലവില്‍ മാതൃകാപരമായി കാലികളെ വളര്‍ത്തുന്നവരെ ഉപയോഗിച്ച് ബോധവത്കരണം നടത്തുക, മുനിസിപ്പാലിറ്റിയില്‍ മാതൃകാ ഗോശാല സ്ഥാപിക്കുക എന്നീ നിര്‍ദേശം ഗോസംരക്ഷണ സമിതി അംഗങ്ങള്‍ യോഗത്തില്‍ അവതരിപ്പിച്ചു. ഇവ പരിശോധിച്ച് വ്യാഴാഴ്ച നടക്കുന്ന കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമെടുക്കുമെന്ന് ചെയര്‍പേഴ്സന്‍ അറിയിച്ചു. നഗരസഭയുടെ നേതൃത്വത്തില്‍ തൊഴുത്ത് ഇല്ലാത്തവര്‍ക്ക് തൊഴുത്ത് നിര്‍മിച്ച് നല്‍കണമെന്നും എന്നിട്ടും പശുക്കള്‍ റോഡിലേക്കിറങ്ങിയാല്‍ പിടിച്ച് കൊണ്ടുപോകണമെന്നും യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു. പുതിയ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അത് പരിശോധിക്കാമെന്നും നഗരസഭാ ചെയര്‍പേഴ്സന്‍ ഉറപ്പുനല്‍കി. യോഗം ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ ഗോ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ നയിക്കുന്നതാണ് പിന്നീട് കണ്ടത്. ചര്‍ച്ചക്കത്തെിയ കര്‍ഷകര്‍ക്ക് നിര്‍ദേശം നല്‍കിയും അഭിപ്രായം പറഞ്ഞും യോഗം നടത്തിപ്പ് ഗോസംരക്ഷണ സമിതി പ്രവര്‍ത്തര്‍ ഏറ്റെടുത്തപ്പോള്‍ മുനിസപ്പല്‍ ചെയര്‍പേഴ്സന്‍ ഉള്‍പ്പെടെയുള്ളവര്‍ ചിലസമയത്ത് കാഴ്ചക്കാരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.