മുല്ലശ്ശേരി: യു.ഡി.എഫിനെയും കോണ്‍ഗ്രസിനെയും ശിഥിലമാക്കാന്‍ ശ്രമിക്കുന്ന കെ.എം. മാണിയെ വേണ്ടിവന്നാല്‍ മാറ്റിനിര്‍ത്താന്‍ കോണ്‍ഗ്രസ് തയാറാകണമെന്ന് നിരൂപകന്‍ ബാലചന്ദ്രന്‍ വടക്കേടത്ത്. മുല്ലശ്ശേരിയില്‍ രാജീവ് ഗാന്ധി സാംസ്കാരിക വേദി സംഘടിപ്പിച്ച നേതൃപരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പച്ചക്കറി വിതരണം ചെയ്തതുകൊണ്ട് ഇന്ന് കോണ്‍ഗ്രസ് അഭിമുഖീകരിക്കുന്ന വെല്ലുവിളിക്ക് പരിഹാരം കാണാനാവില്ല. അതിന് രാഷ്ട്രീയ നൈതിക ജാഗ്രത വേണം. അത് കോണ്‍ഗ്രസിന് കൈമോശം വന്നിട്ട് നാളേറെയായി. നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് കാരണവും അതാണ്. കെ.എം. മാണിയുടെ നീക്കങ്ങള്‍ യു.ഡി.എഫിനെയല്ല, വാസ്തവത്തില്‍ ശിഥിലമാക്കുന്നത് കോണ്‍ഗ്രസിനെയാണ്. അതിനെ തക്കരീതിയില്‍ പ്രതിരോധിക്കാനാകണം. വര്‍ഗീയ-ഫാഷിസ്റ്റ് വികാരങ്ങള്‍ക്കെതിരെയും ദലിതനുവേണ്ടിയും പോരാടി, അതിന്‍െറ ബലത്തില്‍ അധികാരത്തില്‍ വരാനാണ് കോണ്‍ഗ്രസ് ശ്രമിക്കേണ്ടതെന്നും ഇതിന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ തയാറാകുമോ എന്ന ചോദ്യമാണ് ഇപ്പോള്‍ പ്രസക്തമെന്നും വടക്കേടത്ത് പറഞ്ഞു. ജോസ് വള്ളൂര്‍, എന്‍.സി. അബൂബക്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.