53 വര്‍ഷങ്ങള്‍ക്കുശേഷം അവര്‍ ഒരുമിച്ചുകൂടി

ഒറ്റപ്പാലം: കാലം വരുത്തിയ മാറ്റങ്ങളുമായി ജീവിതത്തിന്‍െറ വിവിധ മേഖലകളില്‍നിന്ന് 53 വര്‍ഷങ്ങള്‍ക്ക് ശേഷം പൂര്‍വ വിദ്യാര്‍ഥികളായി അവര്‍ ഒത്തുചേര്‍ന്നു. ഒറ്റപ്പാലം എന്‍.എസ്.എസ്.കെ.പി.ടി ഹൈസ്കൂളിലെ 1962-63 ബാച്ച് എസ്.എസ്.എല്‍.സി ബാച്ചില്‍ പഠിച്ച 38 പേരാണ് ഒറ്റപ്പാലത്തെ പാലാട്ട് റോഡിലെ ‘ഗോകുല’ത്തില്‍ സംഗമിച്ചത്. അരനൂറ്റാണ്ട് മുമ്പുള്ള കൈപ്പും മധുരവും നിറഞ്ഞ ഓര്‍മകള്‍ പരസ്പരം പങ്കുവെച്ചപ്പോള്‍ ഒൗദ്യോഗിക സ്ഥാനമാനങ്ങളും പ്രായാധിക്യവും ഇവര്‍ക്കിടയില്‍ മാറിനിന്നു. അരനൂറ്റാണ്ടിനിപ്പുറത്തേക്കുള്ള വൈവിധ്യമാര്‍ന്ന ജീവിതാനുഭവങ്ങള്‍ പലരും പങ്കുവെച്ചു. കേരളത്തിനകത്തും പുറത്തുമുള്ള ഇവരില്‍ പലരും വീണുകിട്ടിയ ആദ്യാവസരം ഓര്‍മച്ചെപ്പില്‍ സൂക്ഷിക്കാനുള്ള ബദ്ധപ്പാടോടെ ഓടിയത്തെുകയായിരുന്നു. എത്തിച്ചേരാന്‍ കഴിയാതെ പോയവര്‍ ആശംസകള്‍ നേരാനും മറന്നില്ല. കെ. ബാലകൃഷ്ണന്‍ (അമ്പലപ്പാറ), കെ. ദേവദത്തന്‍ (ഗുരുവായൂര്‍), ടി.വി. ഗംഗാധരന്‍ (ബംഗളൂരു), കെ.കെ. ദാക്ഷായണി (ഒറ്റപ്പാലം), കെ. ഭാഗ്യവതി (തോട്ടക്കര) എന്നിവരാണ് സംഗമത്തിന് നേതൃത്വം നല്‍കിയത്. അക്കാലത്തെടുത്ത എസ്.എസ്.എല്‍.സി ബാച്ചിന്‍െറ ബ്ളാക് ആന്‍ഡ് വൈറ്റ് ഫോട്ടോയുടെ കോപ്പികള്‍ വിതരണം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.