കല്ലടിക്കോട്: കനാല്‍ ജങ്ഷനില്‍ വാഹനങ്ങളുടെ ഗതാഗതക്കുരുക്ക് പതിവാകുന്നു. പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ കല്ലടിക്കോട് കനാല്‍ പാലത്തിലും പരിസരത്തുമാണ് വാഹനങ്ങളുടെ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നത്. കാഞ്ഞിരപ്പുഴ പ്രധാന കനാലിന് കുറുകെയാണ് ദേശീയപാതയില്‍ പാലം സ്ഥിതി ചെയ്യുന്നത്. ഈ പാലത്തിന്‍െറ ഇടതു വലതു വശങ്ങളിലായി നാല് സ്ഥലങ്ങളിലേക്ക് വ്യാപിച്ച് കിടക്കുന്ന കനാല്‍ തീര റോഡുകളുണ്ട്. ദേശീയപാത പോലെ തന്നെ കനാല്‍ തീര റോഡുകളിലും വാഹനങ്ങള്‍ പതിവായി സഞ്ചരിക്കുന്നു. ഇതിന് പുറമെ കനാല്‍ പാലം പരിസരത്ത് ടാങ്കര്‍ ലോറികളും ട്രെയ്ലറുകളും രാത്രി നിര്‍ത്തിയിടുന്ന പ്രവണത വര്‍ധിച്ചിട്ടുണ്ട്. ഇരുചക്ര വാഹനങ്ങള്‍ അടക്കമുള്ളവയുടെ എണ്ണത്തിലെ വര്‍ധന, ദേശീയപാതയിലെ വാഹനങ്ങളുടെ പാര്‍ക്കിങ്ങിന് വ്യവസ്ഥാപിത രീതിയില്ലാത്തത് എന്നിവ ഗതാഗതക്കുരുക്കിന് സാഹചര്യമൊരുക്കുന്ന പ്രധാന ഘടകങ്ങളാണ്. ദേശീയപാതയില്‍ വാഹന ഗതാഗതക്കുരുക്ക് രൂക്ഷമാകുമ്പോള്‍ ഹൈവേ പൊലീസോ കല്ലടിക്കോട് പൊലീസോ സ്ഥലത്തത്തെിയാണ് ഗതാഗത തടസ്സം ഒഴിവാക്കാറുള്ളത്. കനാല്‍ പാലം പരിസരത്ത് പാര്‍ക്കിങ് ക്രമീകരിക്കുന്നതോടൊപ്പം വലിയ വാഹനങ്ങളുടെ പാര്‍ക്കിങ്ങിന് കൂടുതല്‍ സമയം അനുവദിക്കാതിരിക്കുകയും ചെയ്താല്‍ പരിധിവരെ ഗതാഗതക്കുരുക്ക് കുറക്കുവാനാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.