കോയമ്പത്തൂര്‍: സഹോദരിയെ വിവാഹം കഴിച്ചുകൊടുക്കുന്നതിന് വിസമ്മതം പ്രകടിപ്പിച്ച യുവാവിനെ മലമ്പുഴ അണക്കെട്ടില്‍ തള്ളിയിട്ട് കൊന്ന കേസിലെ മൂന്ന് പ്രതികളെ കോയമ്പത്തൂര്‍ ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. കോയമ്പത്തൂര്‍ മലുമിച്ചംപട്ടി നാഗരത്നം (43), തൊപ്പപാളയം സുരേഷ് (26), മേട്ടൂര്‍ ശ്രീനിവാസന്‍ (33) എന്നിവരാണ് പ്രതികള്‍. മലുമിച്ചംപട്ടി ഡോ. അംബേദ്നഗറില്‍ വെങ്കടേഷ് (18) ആണ് കൊല്ലപ്പെട്ടത്. വെങ്കടേഷും പ്രതികളും മലുമിച്ചംപട്ടി വൈദ്യുതി ഓഫിസില്‍ ജീവനക്കാരായിരുന്നു. നാഗരത്നത്തിന് കീഴിലാണ് വെങ്കടേഷ് ജോലി ചെയ്തിരുന്നത്. നാഗരത്നത്തിന്‍െറ ഭാര്യ വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചിരുന്നു. വെങ്കടേഷിന്‍െറ വീട്ടില്‍ നാഗരത്നം ഇടക്കിടെ ചെല്ലുന്നത് പതിവാണ്. ഈ നിലയിലാണ് വെങ്കടേഷിന്‍െറ സഹോദരിയായ 19കാരിയെ രണ്ടാം വിവാഹം കഴിക്കാന്‍ നാഗരത്നം ആഗ്രഹം പ്രകടിപ്പിച്ചത്. എന്നാല്‍, വെങ്കടേഷ് ഇതിന് വിസമ്മതിച്ചു. ഈ സാഹചര്യത്തിലാണ് നാഗരത്നവും സഹപ്രവര്‍ത്തകരായ മറ്റു രണ്ട് പ്രതികളും ചേര്‍ന്ന് വെങ്കടേഷിനെ കാറില്‍ മലമ്പുഴ ഡാമിലേക്ക് കൂട്ടിക്കൊണ്ടുപോയത്. ഡാമിന് മുകളില്‍നിന്ന് വെങ്കടേഷിനെ മൂന്നുപേരും ചേര്‍ന്ന് തള്ളിയിടുകയായിരുന്നു. 2010 ജൂലൈ ഒന്നിനാണ് കേസിനാസ്പദമായ സംഭവം. വെങ്കടേഷിന്‍െറ മാതാവ് ചിത്ര ചെട്ടിപാളയം പൊലീസില്‍ പരാതി നല്‍കിയിരുന്നു. അതിനിടെ മലമ്പുഴ ജലസംഭരണിയില്‍ വെങ്കടേഷിന്‍െറ ജഡം കണ്ടത്തെി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികള്‍ക്ക് ജീവപര്യന്തം തടവിന് പുറമെ 10,000 രൂപ പിഴയും വിധിച്ചു. ആളെ കടത്തിയ കേസില്‍ അഞ്ച് വര്‍ഷത്തെ കഠിനതടവും 1000 രൂപ പിഴയും വേറെയുണ്ട്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. ജഡ്ജി ക്രിസ്റ്റോഫറാണ് വിധി പറഞ്ഞത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. നാഗരാജന്‍ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.