ജലസ്രോതസ്സുകള്‍ വറ്റി; നാട്ടിന്‍പുറങ്ങള്‍ വരള്‍ച്ചയിലേക്ക്

കോങ്ങാട്: ഗ്രാമീണ മേഖലയിലെ പ്രധാന ജലസ്രോതസ്സുകള്‍ വറ്റി വരണ്ടതോടെ നാട്ടിന്‍പുറങ്ങള്‍ കടുത്ത വരള്‍ച്ചയിലേക്ക്. ഉള്‍നാടന്‍ ഗ്രാമങ്ങളിലെ തോടുകളിലും പുഴകളിലും ജലസാന്നിധ്യം പേരിനുപോലും അവശേഷിക്കുന്നില്ല. ഏറ്റവും ഒടുവില്‍ മണിക്കശ്ശേരിയിലും പരിസരപ്രദേശങ്ങളിലെ ജനങ്ങള്‍ ആശ്രയിക്കുന്ന മണിക്കശ്ശേരി പുഴയും വരള്‍ച്ചയുടെ പിടിയിലമര്‍ന്നു. വേനല്‍മഴ ആവശ്യത്തിന് കിട്ടാതായതോടെ മണിക്കശ്ശേരി പുഴയുടെ മണല്‍പരപ്പിന്‍െറ വിസ്തൃതി കൂടി. കോങ്ങാട് ഗ്രാമപഞ്ചായത്തിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ മാര്‍ച്ച് അവസാനം തന്നെ ജലക്ഷാമം അനുഭവപ്പെട്ടിരുന്നു. ഏപ്രില്‍ ആദ്യവാരത്തില്‍ ആറ് ഗ്രാമങ്ങളില്‍ കുടിനീരിന് ബദല്‍ സംവിധാനങ്ങളില്ലാതായി. നിലവില്‍ കിണര്‍ ജലവും അപ്രാപ്യമായതോടെ ശുദ്ധജല ക്ഷാമം രൂക്ഷമായി. ജലലഭ്യത കുറഞ്ഞതോടെ മിനി കുടിവെള്ള പദ്ധതികളുടെ പ്രവര്‍ത്തനം ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസങ്ങളിലേക്ക് പരിമിതപ്പെടുത്തി. വിദൂര ദിക്കുകളിലേക്ക് ജലം വിതരണത്തിനത്തെിക്കാന്‍ കഴിയാത്ത സാഹചര്യവുമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.