വിളയൂര്‍–കൈപ്പുറം റോഡ് നവീകരണം തുടങ്ങി

പട്ടാമ്പി: വളാഞ്ചേരി-പുലാമന്തോള്‍ പാതയുടെ ഭാഗമായ വിളയൂര്‍-കൈപ്പുറം റോഡ് നവീകരണം തുടങ്ങി. അഞ്ച് കോടി രൂപ ചെലവിലാണ് പത്തര കിലോമീറ്ററോളം റോഡ് റബറൈസ് ചെയ്യുന്നത്. ഇതിന്‍െറ ആദ്യഘട്ട പ്രവൃത്തികളാണ് കഴിഞ്ഞ ദിവസം ആരംഭിച്ചത്. നിര്‍മാണ പ്രവൃത്തികള്‍ ആരംഭിച്ചതോടെ ഇതിലൂടെയുള്ള ബസ് സര്‍വിസ് കൂരാച്ചിപ്പടി-നടുവട്ടം വഴി തിരിച്ചുവിടാന്‍ പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. കാലങ്ങളായി തകര്‍ന്നു കിടക്കുന്ന റോഡിനാണ് ശാപമോക്ഷം ലഭിക്കുന്നത്. എടപ്പലം ഹൈസ്കൂള്‍, കൂരാച്ചിപ്പടി ആശുപത്രി, ബാങ്ക് തുടങ്ങി നിരവധി സ്ഥാപനങ്ങളിലേക്കും വളാഞ്ചേരിയിലേക്കും പുലാമന്തോളിലേക്കും നൂറൂകണക്കിനാളുകളാണ് നിത്യേന ഇതുവഴി യാത്ര ചെയ്യുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.