ഒറ്റപ്പാലം: അമ്പലപ്പാറ പഞ്ചായത്തില്‍ ജലക്ഷാമം രൂക്ഷമാകുന്നു. കുടിവെള്ളം തേടി ബന്ധുവീടുകളിലേക്ക് മാറാന്‍ ആലോചിക്കുകയാണ് പലരും. മലപ്പുറം മലമുക്ക് പ്രദേശത്തുനിന്ന് പല കുടുംബങ്ങളും കഴിഞ്ഞ വേനല്‍ മൂര്‍ധന്യത്തില്‍ താമസം മാറ്റിയിരുന്നു. പഞ്ചായത്തിന് മെച്ചപ്പെട്ട കുടിവെള്ള പദ്ധതികള്‍ ഇല്ലാത്തതും നാമമാത്രമായ ചെറുകിട കുടിവെള്ള പദ്ധതികളില്‍ വേനലത്തെുന്നതോടെ വെള്ളമില്ലാതാകുന്നതുമാണ് ദുരിതമാകുന്നത്.പഞ്ചായത്തിലെ മൂന്നാം വാര്‍ഡംഗം നേരിട്ട് വാഹനത്തില്‍ ജലവിതരണം നടത്തിയിരുന്നു. മഴക്കാലമാകാന്‍ ഇനിയും ദിവസങ്ങള്‍ ഉണ്ടെന്നിരിക്കെ ടാങ്കര്‍ ലോറിയില്‍ വെള്ളമത്തെിച്ച് പരിഹാരമുണ്ടാക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. ജല അതോറിറ്റിയിലേക്ക് പരാതികളുടെയും പ്രതിഷേധങ്ങളുടെയും പ്രവാഹമാണ്. ജല അതോറിറ്റി എന്‍ജിനീയര്‍ സഞ്ചരിച്ച വാഹനം കുടിവെള്ളമത്തൊത്തതില്‍ പ്രതിഷേധിച്ച് സ്ത്രീകള്‍ ഉള്‍പ്പെടെ നാട്ടുകാര്‍ തടഞ്ഞിട്ടത് കഴിഞ്ഞ ദിവസമാണ്. പഞ്ചായത്ത് അംഗങ്ങളായ വിജിത, രമാദേവി എന്നിവരുടെ നേതൃത്വത്തില്‍ രണ്ടുദിവസം മുമ്പ് ജല അതോറിറ്റി ഓഫിസിലത്തെി പ്രതിഷേധമറിയിക്കുകയും നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍, വെള്ളമത്തെിയിട്ടില്ളെന്ന് നാട്ടുകാര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.