പാലക്കാട്: ബൈക്ക് മോഷ്ടിച്ച് നമ്പര്‍ മാറ്റിയ ശേഷം ഓടിച്ച് വരികയായിരുന്ന മൂന്ന് പേരെ ടൗണ്‍ നോര്‍ത് പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് കല്ളേകുളങ്ങര ഹേമാംബിക നഗര്‍ കെ. മധുവിനെയും (23) പ്രായപൂര്‍ത്തിയാവാത്ത രണ്ടു പേരെയുമാണ് അറസ്റ്റ് ചെയ്തത്. ഒലവക്കോട്-പേഴുംകര റോഡിലെ അരിസ്റ്റോ കല്യാണ മണ്ഡപത്തിന് സമീപം വാഹന പരിശോധന നടത്തുന്നതിനിടയില്‍ സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് തൃശൂര്‍ അഷ്ടമിച്ചിറയില്‍ നിന്ന് മോഷ്ടിച്ച ബൈക്കാണിതെന്ന് വ്യക്തമായത്. ഒറ്റപ്പാലം ഭാഗത്തിനിന്ന് മാസങ്ങള്‍ക്ക് മുമ്പ് മോഷ്ടിച്ച മറ്റൊരു ബൈക്കും ഇവരില്‍നിന്ന് പിടിച്ചെടുത്തു. അഷ്ടമിച്ചിറയില്‍നിന്ന് മോഷ്ടിച്ച പള്‍സര്‍ ബൈക്ക് കെ.എല്‍ ഒമ്പത് ഇ, 6491എന്ന വ്യാജ നമ്പറാക്കി മാറ്റിയാണ് ഇവര്‍ ഉപയോഗിച്ച് വന്നത്. എട്ട് സര്‍ജിക്കല്‍ ഗ്ളൗസ്, കറുത്ത തുണി, സ്പാനുകള്‍, വിവിധ താക്കോലുകള്‍ എന്നിവയും ഇവരില്‍നിന്ന് കണ്ടെടുത്തു. നോര്‍ത് സി.ഐ സി.ആര്‍. ബിജു, എസ്.ഐ ടി.സി. മുരുകന്‍, സി.പി.ഒമാരായ കബീര്‍, ഷിബു, രവി പുരുഷോത്തമന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.