പാലക്കാട്: രോഗപ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത രണ്ട് വയസ്സില്‍ താഴെയുള്ള കുട്ടികളെ കണ്ടത്തെി കുത്തിവെപ്പ് നല്‍കുന്ന ‘മിഷന്‍ ഇന്ദ്രധനുഷി’ല്‍ പങ്കാളിയാകാതെ ജില്ലയില്‍ നിരവധി മാതാപിതാക്കള്‍. പ്രതിരോധ കുത്തിവെപ്പ് കാമ്പയിന്‍െറ രണ്ടാംഘട്ടത്തിന് തുടക്കമിട്ടെങ്കിലും ഇവരെ സഹകരിപ്പിക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സാധിച്ചില്ല. അലനല്ലൂര്‍, ചളവറ, കൊപ്പം, തൃക്കടീരി, കോട്ടപ്പുറം എന്നിവിടങ്ങളിലെ ചില കുടുംബങ്ങളാണ് കുത്തിവെപ്പിനോട് നിസ്സഹകരിക്കുന്നത്. പദ്ധതിയുടെ ഒന്നാംഘട്ടത്തിലും ഇവരെ കുത്തിവെപ്പിന്‍െറ ഭാഗമാക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും വിജയിച്ചിരുന്നില്ല. ആരോഗ്യവകുപ്പ് സര്‍വേയില്‍ പ്രതിരോധ കുത്തിവെപ്പ് എടുക്കാന്‍ വിട്ടുപോയ 5896 കുട്ടികളെ കണ്ടത്തെിയിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ജനുവരി വരെയുള്ള ഒന്നാംഘട്ടത്തില്‍ 50 ശതമാനം കുട്ടികള്‍ക്ക് കുത്തിവെപ്പ് നല്‍കിയിരുന്നു. രണ്ടാംഘട്ടം ഏപ്രില്‍ മുതല്‍ ജൂലൈ വരെയാണ്. 2820 കുട്ടികള്‍ക്കാണ് കുത്തിവെപ്പ് നല്‍കാനുള്ളത്. ഏപ്രില്‍ ഏഴ് മുതല്‍ 14 വരെ നടന്ന കുത്തിവെപ്പ് ക്യാമ്പുകളില്‍ ഇതില്‍ 820 ശതമാനം പേര്‍ കുത്തിവെപ്പ് എടുത്തതായി ജില്ലാ ആര്‍.സി.എച്ച് ഓഫിസര്‍ ഡോ. ജയശ്രീ അറിയിച്ചു. അങ്കണവാടികള്‍, സബ്സെന്‍ററുകള്‍ ഉള്‍പ്പെടെ ജില്ലയില്‍ 378 കേന്ദ്രങ്ങളിലാണ് കുത്തിവെപ്പ് ക്യാമ്പുകള്‍ സംഘടിപ്പിച്ചത്. ഇതര സംസ്ഥാന കുടുംബങ്ങളിലെ കുട്ടികള്‍ക്കായി മൊബൈല്‍ സംഘങ്ങളും പ്രവര്‍ത്തിച്ചു. അടുത്ത ഘട്ടം മേയ് ഏഴ് മുതല്‍ 14 വരെ നടക്കും. ജൂണ്‍, ജൂലൈ മാസങ്ങളിലും ഇതേ ദിവസങ്ങളില്‍ കാമ്പയിനുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.