പാലക്കാട്: മലമ്പുഴ ജലസംഭരണിയുടെ മുഖ്യ ജലസ്രോതസ്സുകളിലൊന്നായ മൈലാടി പുഴക്ക് കുറുകെ അനധികൃത തടയണ നിര്‍മിച്ച് വെള്ളം ചോര്‍ത്തുന്നത് നിര്‍ത്തി വെക്കണമെന്നാവശ്യപ്പെട്ട് ജലസേചന വകുപ്പ് അധികൃതര്‍ നല്‍കിയ നോട്ടീസിന് പുല്ലുവില. ഇപ്പോഴും പൈപ്പിട്ട് സ്വകാര്യ എസ്റ്റേറ്റിലെ കൈതച്ചക്ക കൃഷിക്ക് വെള്ളം ചോര്‍ത്തിക്കൊണ്ടിരിക്കുകയാണ്. ഏപ്രില്‍ 13നാണ് മൂന്ന് ദിവസത്തിനകം തടയണ പൊളിച്ചുനീക്കി പുഴഭാഗം പൂര്‍വ സ്ഥിതിയിലാക്കാന്‍ ജലസേചന വകുപ്പ് നോട്ടീസ് നല്‍കിയത്. അഞ്ച് ദിവസം കഴിഞ്ഞിട്ടും സ്വകാര്യ എസ്റ്റേറ്റുകാര്‍ ഇപ്പോഴും ജലം ചോര്‍ത്തുന്നത് തുടരുകയാണ്. മൂന്ന് ദിവസത്തിനുള്ളില്‍ പൊളിച്ചു നീക്കിയില്ളെങ്കില്‍ നടപടിയെടുക്കുമെന്ന് പറഞ്ഞ ജലസേചന വകുപ്പും തുടര്‍ നടപടി മരവിപ്പിച്ച അവസ്ഥയിലാണ്. പുഴയില്‍നിന്ന് കൈതച്ചക്ക തോട്ടത്തിലേക്ക് സ്ഥാപിച്ച വലിയ ഇരുമ്പ് പൈപ്പും നീക്കിയിട്ടില്ല. നിയമ വ്യവസ്ഥകള്‍ക്ക് പുല്ലുവില കല്‍പ്പിച്ചാണ് സ്വകാര്യ എസ്റ്റേറ്റിനകത്ത് കൈതച്ചക്ക കൃഷി നടത്തിവരുന്നത്. പുഴയുടെ ഒഴുക്ക് തടസ്സപ്പെട്ടതോടെ മലമ്പുഴ ജലാശയത്തിലേക്കുള്ള വെള്ളത്തിന്‍െറ അളവ് കുറഞ്ഞിട്ടുണ്ട്. ജലക്ഷാമം അനുഭവപ്പെടുന്ന അവസ്ഥയിലാണ് പുഴയുടെ ഒഴുക്ക് തടഞ്ഞ് തടയണ നിര്‍മിച്ച് ജലം ചോര്‍ത്തുന്നത്. അനധികൃത തടയണ നിര്‍മിച്ച് സ്വകാര്യ എസ്റ്റേറ്റിലേക്ക് വെള്ളം ചോര്‍ത്തുന്നതിനെ കുറിച്ച് മാധ്യമം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.