അകമലവാരം ഭാഗത്ത് മൃഗവേട്ട സജീവം

പാലക്കാട്: അകമലവാരം വനമേഖലയില്‍ വീണ്ടും നായാട്ട് സജീവമായി. പുള്ളിമാന്‍, കേഴമാന്‍, കാട്ടുപന്നി തുടങ്ങിയ വന്യമൃഗങ്ങളെയാണ് വേട്ടയാടുന്നത്. മുള്ളന്‍പന്നികളെയും കൊന്നൊടുക്കുന്നു. രണ്ട് ദിവസം കോഴിമലക്കുന്നിന് താഴെ ചേമ്പനയില്‍ ഒരു കേഴമാനിനെ കൊന്ന് ഇറച്ചിയും തോലും കടത്തിക്കൊണ്ടുപോയി. ബാക്കി അവശിഷ്ടങ്ങള്‍ പാറപ്പുറത്ത് ഉപേക്ഷിച്ച നിലയില്‍ കാണപ്പെട്ടിരുന്നു. പ്രദേശത്ത് എത്തിയ ചിലര്‍ വനംവകുപ്പിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥരത്തെി അത് കുഴിച്ചിടുകയായിരുന്നു. പന്നിപ്പടക്കങ്ങളും ഇരുമ്പ് വയര്‍ കെണികളും ഉപയോഗിച്ച് കാട്ടുപന്നികളെയും മാനുകളെയും കുരുക്കിട്ട് പിടിക്കുന്നുണ്ട്. കഴിഞ്ഞയാഴ്ച മലമ്പുഴ ടൗണില്‍നിന്ന് പന്നിപ്പടക്കം പൊട്ടി ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ച യുവാവിന്‍െറ കാലിന് പരിക്കേറ്റു. വാഹനത്തിന്‍െറ ചക്രം തകര്‍ന്നു. മലമ്പുഴ ജലാശയത്തിനകത്ത് വെള്ളം കുടിക്കാനത്തെുമ്പോഴാണ് മാനുകളെ തോക്കുപയോഗിച്ച് വേട്ടയാടുന്നത്. ഇടുക്കി, മലപ്പുറം ജില്ലകളില്‍നിന്നത്തെുന്ന സംഘങ്ങളാണ് മൃഗവേട്ടക്ക് പിന്നില്‍. ഒന്നര വര്‍ഷം മുമ്പ് വാളയാര്‍ വനം റേഞ്ചില്‍ പെടുന്ന കഞ്ചിക്കോട് ഭാഗത്തുനിന്ന് മൂന്ന് മ്ളാവുകളെ വേട്ടയാടി പിടിച്ച് ഇറച്ചി കടത്തിയിരുന്നു. ഇതിലെ മുഖ്യപ്രതിയെ വനംവകുപ്പിന് പിടികൂടാനായിട്ടില്ല. ഹൈകോടതിയില്‍നിന്ന് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് ഇയാള്‍ ഗള്‍ഫിലേക്ക് മുങ്ങുകയായിരുന്നു. ഭരണകക്ഷിയിലെ ഒരു ഉന്നത രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാക്കളാണ് ഇയാളെ സംരക്ഷിക്കുന്നതെന്ന് പരാതിയുണ്ടായിരുന്നു. ഈ അന്വേഷണം എങ്ങുമത്തെിയില്ല. ഇപ്പോള്‍ ഏലാക്ക് എസ്റ്റേറ്റില്‍ കൈതച്ചക്ക കൃഷിക്ക് മാരക കീടനാശിനി പ്രയോഗിക്കുന്നതിനാല്‍ മുള്ളന്‍പന്നികള്‍ ചത്തൊടുങ്ങുന്നതായും പരാതിയുണ്ട്. കൈതച്ചക്ക തിന്നാനത്തെുന്ന മുള്ളന്‍പന്നികള്‍ കീടനാശിനി ശ്വസിച്ചാണ് ചാവുന്നത്. എന്നാല്‍ മൃഗവേട്ട നടക്കുന്നില്ളെന്നാണ് ഉയര്‍ന്ന വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.