ബൈക്കിലത്തെി വീട്ടമ്മയുടെ മാല കവര്‍ന്നു

ഷൊര്‍ണൂര്‍: ബൈക്കില്‍ വന്നയാള്‍ വീട്ടമ്മയുടെ മാല കവര്‍ന്നു രക്ഷപ്പെട്ടു. മഞ്ഞിനാട് ശ്രീശൈലം വീട്ടില്‍ ദുര്‍ഗയുടെ (50) അഞ്ച് പവന്‍െറ മാലയാണ് കവര്‍ന്നത്. തിങ്കളാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് കവര്‍ച്ച. ഷൊര്‍ണൂര്‍ ടൗണില്‍നിന്ന് വീട്ടിലേക്ക് നടന്നുപോവുകയായിരുന്നു ദുര്‍ഗ. വീടിനോടടുക്കാറായിരുന്നു. ഈ സമയം എതിരെ ബൈക്കില്‍ വന്നയാളാണ് മാല പൊട്ടിച്ചത്. ഹെല്‍മറ്റ് ധരിച്ചതിനാല്‍ ആളെ തിരിച്ചറിയാനായില്ല. വെള്ള ഷര്‍ട്ടും മുണ്ടുമാണ് ധരിച്ചിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.