തെരുവുനായ ആക്രമണത്തില്‍ രണ്ട് കുട്ടികള്‍ക്ക് പരിക്ക്

അഗളി: അട്ടപ്പാടിയിലെ ചിറ്റൂരിന് സമീപം ചുണ്ടകുളത്ത് തെരുവുനായ കടിച്ച് രണ്ട് കുട്ടികള്‍ക്ക് പരിക്കേറ്റു. വിജയനിവാസില്‍ ജോര്‍ജിന്‍െറ മകള്‍ അലീന (ഏഴ്) തെക്കേടത്ത് പറമ്പ് സുമേഷ്ലാലിന്‍െറയും സോണിയയുടെയും മകന്‍ ഷിബിന്‍ലാല്‍ (നാല്) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ചുണ്ടകുളത്തിന് സമീപം മാതാവ് വിജയസുധയോടൊപ്പം പുഴയിലേക്ക് പോകുന്ന വഴിയിലാണ് അലീനയെ നായ അക്രമിച്ചത്. കുട്ടിയുടെ ഇടതുകാലില്‍ മുട്ടിന് മുകള്‍ഭാഗത്താണ് കടിയേറ്റത്. അരമണിക്കൂറിന് ശേഷമാണ് ഷിബിന്‍ലാലിനുനേരെ ആക്രമണമുണ്ടാകുന്നത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ മറിച്ചിട്ട് നായ ആക്രമിക്കുകയായിരുന്നു. വലതുകൈയിലും ഇടതുകാലിലും പരിക്കേറ്റിട്ടുണ്ട്. ഇരുവരെയും കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.