ഭീതിയുയര്‍ത്തി ആളില്ലാതെ ആംബുലന്‍സുകളുടെ ചീറിപ്പായല്‍

മണ്ണാര്‍ക്കാട്: നഗരത്തിലെ തിരക്കുള്ള സമയത്ത് ഭീതിയുയര്‍ത്തി സൈറണ്‍ മുഴക്കി ആംബുലന്‍സുകള്‍ ചീറിപ്പായുന്നു. കഴിഞ്ഞ ദിവസം നഗരത്തില്‍ അഞ്ച് ആംബുലന്‍സുകളാണ് ഇങ്ങനെ ചീറിപ്പാഞ്ഞത്. ആംബുലന്‍സുകളുടെ ഈ ഓട്ടം കണ്ട് പൊലീസുകാരും നാട്ടുകാരും പരിഭ്രാന്തരായി. കാര്യമായി അപകടങ്ങള്‍ സംഭവിച്ചെന്ന ഊഹാപോഹങ്ങള്‍ കാരണം പൊലീസ് സ്റ്റേഷനിലേക്കും ഫയര്‍സ്റ്റേഷനുകളിലേക്കും മാധ്യമ ഓഫിസുകളിലേക്കും ഫോണുകളുടെ പ്രവാഹമായിരുന്നു. പൊലീസും കാര്യമായി അന്വേഷിച്ചെങ്കിലും ഒന്നും കണ്ടത്തൊനായില്ല. നഗരത്തിലെ ഗതാഗതക്കുരിക്കില്‍നിന്ന് രക്ഷപ്പെടാനുള്ള ശ്രമമാണ് അനാവശ്യ സൈറണ്‍ മുഴക്കിയുള്ള ഓട്ടത്തിനുള്ള കാരണമെന്നാണ് പൊലീസിന്‍െറ നിഗമനം. ഇത് പലപ്പോഴും ആവര്‍ത്തിക്കുന്നുണ്ട്. ആംബുലന്‍സുകളായതിനാല്‍ പൊലീസും വേണ്ടത്ര പരിശോധനക്ക് മുതിരാറില്ല. ഇത് മുതലെടുക്കുകയാണ് ആംബുലന്‍സ് ഡ്രൈവര്‍മാരെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.