ടെമ്പോയും സ്വകാര്യബസും കൂട്ടിയിടിച്ച് ഡ്രൈവര്‍ക്ക് പരിക്ക്

കല്ലടിക്കോട്: ടെമ്പോയും സ്വകാര്യ ബസും കൂട്ടിയിടിച്ച് ടെമ്പോ ഡ്രൈവര്‍ക്ക് പരിക്ക്. ശനിയാഴ്ച രാവിലെ 9.45ഓടെ പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ എടായ്ക്കല്‍ വളവിലാണ് അപകടം. പാലക്കാട്ട് നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന സ്വകാര്യ ബസും എതിരെ മണ്ണാര്‍ക്കാട്ട് നിന്ന് വരുന്ന ടെമ്പോയുമാണ് കൂട്ടിയിടിച്ചത്. നാട്ടുകാരും അഗ്നിശമന സേനയും ചേര്‍ന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് ആളെ പുറത്തെടുത്തത്. പരിക്കേറ്റ തമിഴ്നാട് തേനി പെരിയകുളം കണ്ണനെ (32) പെരിന്തല്‍മണ്ണ കിംസ് അല്‍ശിഫ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഒരു മണിക്കൂറിലേറെ നേരം ഗതാഗതം തടസ്സപ്പെട്ടു. മണ്ണാര്‍ക്കാട് സ്റ്റേഷന്‍ ഓഫിസര്‍ ഗോവിന്ദന്‍കുട്ടി, ലീഡിങ് ഫയര്‍മാന്‍ മനോജ്, സേനാ അംഗങ്ങളായ സന്തോഷ് കുമാര്‍, നിയാസ്, രമേഷ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. സ്ഥലത്തത്തെിയ കല്ലടിക്കോട് പൊലീസും ഹൈവേ പൊലീസും ഗതാഗതം നിയന്ത്രിച്ചു. മഞ്ചേരിയില്‍ വാഴക്കുല ഇറക്കി തിരിച്ചുവരുന്ന ടെമ്പോയാണ് അപകടത്തില്‍പ്പെട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.