മുണ്ടൂര്‍: പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ പന്നിയംപാടത്ത് അപകടത്തിന് കാരണമായത് സ്വകാര്യ ബസിന്‍െറ അമിതവേഗം. പാലക്കാട്ടുനിന്ന് കോഴിക്കോട്ടേക്ക് പോകുന്ന ‘ഇതിഹാസ്’ സ്വകാര്യ ബസാണ് ശനിയാഴ്ച രാവിലെ ഏഴോടെ ഡിവൈഡറിലിടിച്ച് രണ്ടുതവണ മറിഞ്ഞത്. അപകടത്തില്‍ 17 പേര്‍ക്കാണ് പരിക്കേറ്റത്. പലരുടെയും തലക്ക് പരിക്കേറ്റു. വാരിയെല്ലും കൈകളും ഒടിഞ്ഞവരുണ്ട്. അമിതവേഗത്തില്‍ ഡിവൈഡറില്‍ കുത്തി എതിര്‍വശത്തേക്കാണ് ബസ് മറിഞ്ഞത്. വലിയൊരു ദുരന്തമാണ് തലനാരിഴക്ക് ഒഴിവായത്. റൂട്ടിലോടുന്ന ബസിനെ മറികടന്നു പോകാനുള്ള ശ്രമത്തിനിടെയാണ് അപകടം. പാലക്കാട്-കോഴിക്കോട് 213 ദേശീയപാത കാഞ്ഞിക്കുളത്തിനും ഒലവക്കോടിനും ഇടയില്‍ വാഹനാപകടങ്ങള്‍ പെരുകുകയാണ്. മേഖലയില്‍ ഉണ്ടായ അപകടങ്ങളില്‍ പ്രതിവര്‍ഷം 15 ഓളം പേര്‍ മരിക്കുകയും നാല്‍പതിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കാഞ്ഞിക്കുളം, മുണ്ടൂര്‍ ടൗണ്‍, കയറംകോടം, പൊരിയാനി, പന്നിയംപാടം, പുതുപ്പരിയാരം എന്നീ സ്ഥലങ്ങളിലാണ് അപകടങ്ങള്‍ ആവര്‍ത്തിക്കുന്നത്. റോഡ് വീതികൂട്ടി നവീകരിച്ചിട്ടും പന്നിയംപാടം വളവ് അപകടമുക്തമല്ല. ജാഗ്രത മുന്നറിയിപ്പ് ബോര്‍ഡുകള്‍, ഇലക്ട്രോണിക് നിരീക്ഷണ കാമറകള്‍, നിയമപാലകരുടെ പരിശോധന എന്നിവയെല്ലാം അപകടം നിയന്ത്രിക്കുന്നതിനായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. അമിതവേഗത, അശ്രദ്ധ, റോഡ് നിയമങ്ങളുടെ ലംഘനം എന്നിവ അത്യാഹിതങ്ങള്‍ക്ക് വഴിയൊരുക്കുന്ന പ്രധാന ഘടകങ്ങളാണ്. കുറഞ്ഞ കാലയളവില്‍ പന്നിയംപാടത്ത് ഉണ്ടായ വാഹനാപകടങ്ങളെക്കുറിച്ച് നടത്തിയ ഉന്നത ഉദ്യോഗസ്ഥരുടെ പഠനത്തില്‍ സാങ്കേതിക തകരാറുകള്‍ക്ക് അപ്പുറം അമിത വേഗതയാണ് വില്ലനാവുന്നതെന്ന് കണ്ടത്തെിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.