പാമ്പുകടിയേറ്റ് മരിച്ച വിദ്യാര്‍ഥിക്ക് നാടിന്‍െറ യാത്രാമൊഴി

പത്തിരിപ്പാല: പാമ്പുകടിയേറ്റ് മരിച്ച മങ്കര ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥി മുബാറക്കിന് ജന്മനാടിന്‍െറ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. മങ്കര കുനിയംപാടം മുഹമ്മദ് കനിയുടെ മകന്‍ മുബാറകാണ് (17) ചികിത്സയിലിരിക്കെ അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയില്‍ വെള്ളിയാഴ്ച വൈകീട്ട് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് വാപ്പയുടെ ഉമ്മയെയും കൂട്ടി മുബാറക് കുത്തനൂര്‍ മുപ്പുഴയിലെ ബന്ധുവീട്ടിലേക്ക് പോയത്. അന്ന് വൈകീട്ട് തിരിച്ചു വരുമ്പോള്‍ മുപ്പുഴ മരുതന്‍തടത്തില്‍ വെച്ച് മുബാറക്കിന് ഇടതുകാലില്‍ പാമ്പിന്‍െറ കടിയേല്‍ക്കുകയായിരുന്നു. ബോധരഹിതനായ മുബാറക്കിനെ നാട്ടുകാര്‍ ഉടനെ തൃശൂരിലും പിന്നീട് അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശനിയാഴ്ച വീട്ടുവളപ്പിലത്തെിച്ച മൃതദേഹം ഒരു നോക്കുകാണാന്‍ ഒട്ടനവധി പേര്‍ എത്തിയിരുന്നു. മങ്കര ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപകര്‍, സുഹൃത്തുക്കള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികള്‍ എന്നിവരടക്കം നിരവധി പേര്‍ അന്ത്യോപചാരമര്‍പ്പിച്ചു. കെ.വി. വിജയദാസ് എം.എല്‍.എയും സ്ഥലത്തത്തെി. മങ്കര കാരാട്ടുപള്ളി ഖബര്‍സ്ഥാനില്‍ മൃതദേഹം ഖബറടക്കി. മാതാവ്: സാറ. ഷാജിത, മുജീബ് എന്നിവര്‍ സഹോദരങ്ങളാണ്. പിതാവ് കനി മങ്കര വെള്ള റോഡിലെ ഓട്ടോ ഡ്രൈവറാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.