ടാങ്കര്‍ ലോറികളില്‍ വെള്ളമത്തെിക്കാന്‍ ദര്‍ഘാസ് ക്ഷണിച്ചു

മണ്ണാര്‍ക്കാട്: താലൂക്കിലെ 24 പഞ്ചായത്തുകളും നഗരസഭയും ഉള്‍പ്പെടുന്ന വില്ളേജുകളില്‍ 10,000 ലിറ്റര്‍ ശേഷിയുള്ള ടാങ്കര്‍ ലോറികളില്‍ ശുദ്ധമായ കുടിവെള്ളം വിതരണം ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. 10,000 ലിറ്റര്‍ ശേഷിയുള്ള ടാങ്കര്‍ ലോറി ചെന്നത്തൊന്‍ കഴിയാത്ത പ്രദേശങ്ങളില്‍ 6,000 ലിറ്റര്‍ 4,000 ലിറ്റര്‍ ശേഷിയുള്ള ടാങ്കര്‍ ലോറിയില്‍ വിതരണം നടത്തണം. മലയോര പ്രദേശങ്ങളില്‍ 5,000 ലിറ്റര്‍ ശേഷിയുള്ള ടാങ്ക് ഘടിപ്പിച്ച് ജലവിതരണം നടത്തണം. വിതരണം ചെയ്യുവാനുള്ള ശുദ്ധമായ കുടിവെള്ളം അതാത് പഞ്ചായത്ത് പരിധിയിലുള്ള സര്‍ക്കാര്‍ സ്രോതസുകളില്‍ നിന്നോ സ്വകാര്യ വ്യക്തികളുടെ കിണറുകളില്‍ നിന്നോ എടുക്കണം. സര്‍ക്കാര്‍ അംഗീകൃത ലാബുകളില്‍ നിന്നും ശുദ്ധത ഉറപ്പു വരുത്തി ക്ളോറിനേഷന്‍ നടത്തി വേണം കുടിവെള്ളം വിതരണം ചെയ്യാന്‍. ടാങ്കറിന്‍െറ ഉള്‍ഭാഗത്ത് ആരോഗ്യവകുപ്പിന്‍െറ നിര്‍ദേശപ്രകാരമുള്ള എപ്പിക്ക് കോട്ടിങ്, ടാങ്കറിന്‍െറ പുറത്ത് മഞ്ഞ പെയിന്‍റ് എന്നിവയും ഉണ്ടായിരിക്കണം. ക്വട്ടേഷന്‍ ഏപ്രില്‍ 20ന് മണ്ണാര്‍ക്കാട് തഹസില്‍ദാര്‍ക്ക് നല്‍കണം. 21ന് രാവിലെ 11ന് ക്വട്ടേഷന്‍ തുറക്കും. വിശദ വിവരങ്ങള്‍ക്കും നിബന്ധനകള്‍ക്കും മണ്ണാര്‍ക്കാട് താലൂക്ക് ഓഫിസുമായി ബന്ധപ്പെടുക. ഫോണ്‍: 0192 1222397, tahrmkdrev@kerala.gov.in.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.