ഒറ്റപ്പാലം: ജന്മ വൈകല്യങ്ങളും നിരാലംബതയും അലട്ടുന്ന അമ്പലപ്പാറയിലെ ഷാജുവിനും മാതാവ് കുഞ്ഞിലക്ഷ്മിക്കും അന്തിയുറങ്ങാന്‍ ഇടമായി. ദയാ ചാരിറ്റബിള്‍ ട്രസ്റ്റ് ഷാജുവിന് ചെറുമുണ്ടശ്ശേരിയില്‍ നിര്‍മിച്ച ‘ദയ ഭവന’ത്തിന്‍െറ താക്കോല്‍ ദാനം ട്രസ്റ്റ് ചെയര്‍മാന്‍ കൂടിയായ അമ്പലപ്പാറ (രണ്ട്) വില്ളേജ് ഓഫിസര്‍ ഇ.ബി. രമേശ് നിര്‍വഹിച്ചു. തടുക്കശ്ശേരിയില്‍ ബന്ധു വീടിനോട് ചേര്‍ന്ന് ടാര്‍പ്പോളിന്‍ മറച്ച കുടിലില്‍ കഴിഞ്ഞിരുന്ന ഷാജുവിനൊരു വീടെന്ന ദൗത്യം ട്രസ്റ്റ് ഏറ്റെടുക്കുകയും ഫണ്ട് സ്വരൂപിക്കുകയുമായിരുന്നു. മൂന്ന് സെന്‍റിലെ വീടിന് ആറര ലക്ഷം രൂപയാണ് ചെലവിട്ടത്. അമ്പലപ്പാറ പഞ്ചായത്ത് ഓപണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ട്രസ്റ്റ് ഭാരവാഹി ശ്രീലത അധ്യക്ഷത വഹിച്ചു. ഷൈനി രമേശ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വിശാലാക്ഷി, സുകുമാരന്‍ എന്നിവരും ഗണേഷ്, കൈലാസ്, പുഷ്പരാജ് തുടങ്ങിയവരും സംസാരിച്ചു. സ്വാഗതസംഘം കണ്‍വീനര്‍ ശ്രീധരന്‍ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.