ഷംസുദ്ദീന്‍ കോട്ടോപ്പാടത്ത് പ്രചാരണം സജീവമാക്കി

മണ്ണാര്‍ക്കാട്: കത്തുന്ന വേനലിലും ആവേശം കെടാതെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഷംസുദ്ദീന്‍ വ്യാഴാഴ്ച കോട്ടോപ്പാടം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ പ്രചാരണം നടത്തി. കഴിഞ്ഞ അഞ്ച് വര്‍ഷം പ്രദേശത്ത് നടപ്പാക്കിയ വികസനങ്ങള്‍ എണ്ണിയാണ് യു.ഡി.എഫ് സ്ഥാനാര്‍ഥിയും നേതാക്കളും വോട്ടഭ്യര്‍ഥിച്ചത്. ആര്യമ്പാവ്, കൊമ്പം, കൊടക്കാട്, തെയ്യോട്ടുചിറ, ഭീമനാട്, പാറപ്പുറം, തിരുവിഴാംകുന്ന്, അമ്പലപ്പാറ, കാപ്പുപറമ്പ്, കച്ചേരിപ്പറമ്പ്, കൊടുവാളിപ്പുറം, അമ്പാഴക്കോട്, പുറ്റാനിക്കാട്, കണ്ടമംഗലം തുടങ്ങിയ സ്ഥലങ്ങളിലാണ് വോട്ടഭ്യര്‍ഥിച്ചത്. മുസ്ലിംലീഗ് ജില്ലാ ട്രഷറര്‍ പി.എ. തങ്ങള്‍, വൈസ് പ്രസിഡന്‍റുമാരായ മരക്കാര്‍ മാരായമംഗലം, എന്‍. ഹംസ, ജില്ലാ സെക്രട്ടറി അഡ്വ. ടി.എ. സിദ്ദീഖ്, മണ്ഡലം ജനറല്‍ സെക്രട്ടറി സി. മുഹമ്മദ് ബഷീര്‍, കാസിം കുന്നത്ത്, എം.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ് അഷ്റഫലി, റഷീദ് ആലായന്‍, പാറശ്ശേരി ഹസ്സന്‍, സി.ജെ. രമേശ്, ഹസൈനാര്‍ മാസ്റ്റര്‍, മുരളി, പ്രീത, എം. ഉമ്മര്‍, പി. ശമീര്‍, അമീര്‍, കുഞ്ഞുമുഹമ്മദ്, റഫീക്ക്, സൈനുദ്ദീന്‍, മുനീര്‍, കെ.ടി. അബ്ദുല്ല, മുസ്തഫ, മുഹമ്മദാലി, പി.വി. ബാലന്‍ നമ്പ്യാര്‍, ഒ. ഫിറോസ്, ദീപ, അജ്മല്‍, റിയാസ്, ടി. ഫസലുദ്ദീന്‍, ശിഹാബ്, ഹൈദര്‍, അക്കര മുഹമ്മദ്, സി.കെ. മുഹമ്മദ്, അഡ്വ. ഉമ്മുസല്‍മ, എന്‍. മുഹമ്മദാലി, ഒ. ശിഹാബ് എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.