മുണ്ടക്കുന്നില്‍ വീണ്ടും കാട്ടാന കൃഷി നശിപ്പിച്ചു

അലനല്ലൂര്‍: എടത്തനാട്ടുകര മുണ്ടക്കുന്നില്‍ വീണ്ടും കാട്ടാനകള്‍ കൃഷി നശിപ്പിച്ചു. മുണ്ടക്കുന്ന് കേസ്പറമ്പിന് സമീപം ചക്കൂരല്‍ പ്രദേശത്താണ് ഇത്തവണ ആനകളത്തെിയത്. കഴിഞ്ഞ ഒരാഴ്ചക്കിടയില്‍ മൂന്നാം തവണയാണ് ആനകളത്തെുന്നത്. രണ്ട് തവണയും പ്രദേശത്ത് കനത്ത കൃഷി നാശമാണ് വരുത്തിയത്. വ്യാഴാഴ്ച്ച പുലര്‍ച്ചെ കൂട്ടമായി എത്തിയ ആനകള്‍ ചക്കംതൊടി അബ്ദുസലാം, തച്ചങ്ങാട്ട്തൊടി രാമകൃഷ്ണന്‍, ചക്കംതൊടി ലത്തീഫ്, തച്ചങ്ങാട്ട് തൊടി ഭാലകൃഷ്ണന്‍ എന്നിവരുടെ വാഴകളാണ് നശിപ്പിച്ചത്. തെരഞ്ഞെടുപ്പ് ചൂടിലായതോടെ അധികൃതര്‍ തിരിഞ്ഞ് നോക്കുന്നില്ളെന്ന് നാട്ടുകരുടെ പരാതി. സൈലന്‍റ്വാലി വനമേഖലയില്‍ നിന്നും എത്തുന്ന ആനകളെ കാട്ടിലേക്ക് തിരിച്ചയക്കാനാവശ്യമായ നടപടികള്‍ അടിന്തരമായി സ്വീകരിക്കണമെന്നും ആവശ്യമുയര്‍ന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.