മോദി മന്‍മോഹന്‍െറ വഴിയേ –വി.എസ്

പാലക്കാട്: നൂറ്റാണ്ടുകള്‍ പോരാടി നേടിയ രാജ്യത്തിന്‍െറ സ്വാതന്ത്ര്യം ആര്‍.എസ്.എസ്-ബി.ജെ.പി കാപാലികര്‍ അപകടപ്പെടുത്തുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. എല്‍.ഡി.എഫ് പാലക്കാട് നിയോജക മണ്ഡലം സ്ഥാനാര്‍ഥി എന്‍.എന്‍. കൃഷ്ണദാസിന്‍െറ മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗോഡ്സെ ഭക്തരുടെ കൈകളിലാണ് രാജ്യത്തിന്‍െറ നിയന്ത്രണം. കേന്ദ്രം ഭരിക്കുന്ന മോദിയെ നയിക്കുന്നത് ആര്‍.എസ്.എസാണ്. ഗാന്ധി ഘാതകരായ ഗോദ്സെയെ പൂജിക്കണമെന്നാണ് മോദിയും കൂട്ടരും വാദിക്കുന്നത്. വിദേശ ബാങ്കുകളില്‍ നിക്ഷേപിക്കപ്പെട്ട കള്ളപ്പണം തിരിച്ചുകൊണ്ടുവരുമെന്നും സാധാരണക്കാരുടെ അക്കൗണ്ടുകളില്‍ 15 ലക്ഷം രൂപ വീതം നിക്ഷേപിക്കുമെന്നും വാഗ്ദാനം ചെയ്ത് കേന്ദ്ര ഭരണം പിടിച്ച മോദി പറഞ്ഞതെല്ലാം വിഴുങ്ങി മന്‍മോഹന്‍െറ വഴിയേയാണ് ഇപ്പോള്‍ സഞ്ചാരമെന്നും വി.എസ്. പറഞ്ഞു. വിദ്യാര്‍ഥി, യുവജന നേതാവ് എന്നനിലയിലും മികച്ച പാര്‍ലമെന്‍േററിയന്‍ എന്ന നിലയിലും ജനങ്ങള്‍ക്കൊപ്പം പോരാടിയ എന്‍.എന്‍. കൃഷ്ണദാസിന്‍െറ വിജയം ഉറപ്പുവരുത്തണമെന്ന് അദ്ദേഹം പറഞ്ഞു. കെ.ആര്‍. ഗോപിനാഥന്‍ അധ്യക്ഷത വഹിച്ചു. എം. ചന്ദ്രന്‍, സി.കെ. രാജേന്ദ്രന്‍, എന്‍.എന്‍. കൃഷ്ണദാസ്, വി. ചാമുണ്ണി, അഡ്വ. വി. മുരുകദാസ്, ഓട്ടൂര്‍ ഉണ്ണികൃഷ്ണന്‍, ശ്രീപ്രകാശ്, നൈസ് മാത്യു, കെ.പി. ഉണ്ണി, പ്രഫ. മാത്യു, എം.എസ്. സ്കറിയ, കെ.കെ. ദിവാകരന്‍, ടി.കെ. നൗഷാദ്, മുരളി താരേക്കാട്, എം. നാരായണന്‍, കൃഷ്ണന്‍കുട്ടി, വേലു, ബഷീര്‍, കബീര്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.