പാലക്കാട്: ബി.ജെ.പി ജില്ലാ പ്രസിഡന്‍റിന്‍െറ നേതൃത്വത്തില്‍ കൗണ്‍സിലര്‍മാര്‍ നഗരസഭയില്‍ അഴിഞ്ഞാടി. നഗരസഭ പരിപാടികള്‍ അറിയിക്കുന്നില്ളെന്നാരോപിച്ചാണ് ബി.ജെ.പി അംഗങ്ങള്‍ സമരം നടത്തിയത്. ചൊവ്വാഴ്ച രാവിലെ 11ന് നടക്കേണ്ട കൗണ്‍സില്‍ യോഗത്തിലേക്ക് നേരത്തേ എത്തിയ ബി.ജെ.പി അംഗങ്ങള്‍ കൗണ്‍സില്‍ ഹാള്‍ പൂട്ടുകയായിരുന്നു. രാവിലെ ഒമ്പതിന് ജൈനിമേട് വാതക ശ്മശാനത്തിന്‍െറ ഉദ്ഘാടനം നിശ്ചയിച്ചിരുന്നു. നിര്‍മാണം പൂര്‍ത്തിയായില്ളെന്നും പരിപാടിയിലേക്ക് ക്ഷണിച്ചില്ളെന്നുമാരോപിച്ച് ബി.ജെ.പി അംഗങ്ങള്‍ ചടങ്ങ് അലങ്കോലപ്പെടുത്തി. ഇതേതുടര്‍ന്ന് ചെയര്‍മാന്‍ കൗണ്‍സില്‍ യോഗത്തിന് മുമ്പ് സ്റ്റിയറിങ് കമ്മിറ്റി യോഗം വിളിക്കാമെന്ന് അറിയിച്ചെങ്കിലും ബി.ജെ.പി യോഗം ബഹിഷ്കരിച്ചു. കൗണ്‍സില്‍ ഹാള്‍ ബി.ജെ.പി കൗണ്‍സിലര്‍മാര്‍ പൂട്ടിയതിനെ തുടര്‍ന്ന് ചെയര്‍മാന്‍െറ ചേംബറില്‍ സി.പി.എം, യു.ഡി.എഫ് അംഗങ്ങള്‍ ചര്‍ച്ചക്കത്തെി. ഈ സമയം ചെയര്‍മാന്‍െറ ചേംബറിന് മുന്നില്‍ പ്രതിഷേധവുമായി എത്തിയ ബി.ജെ.പി കൗണ്‍സിലര്‍മാര്‍ കുത്തിയിരിപ്പ് സമരം തുടങ്ങി. ഇതിനിടെ പുറത്തുനിന്ന് കൂടുതല്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ഓഫിസിലത്തെി. ഇതോടെ നഗരസഭ ഓഫിസില്‍ സംഘര്‍ഷാവസ്ഥയായി. ഇതിനിടെ ബി.ജെ.പി നേതാവ് എന്‍. ശിവരാജന്‍ സി.പി.എം വനിത അംഗം. എ. കുമാരിക്കെതിരെ നടത്തിയ പരാമര്‍ശം ബഹളത്തിനിടെയാക്കി. തുടര്‍ന്ന് അംഗങ്ങള്‍ തമ്മില്‍ ഉന്തുംതള്ളുമായി. ചെയര്‍മാന്‍െറ നിര്‍ദേശപ്രകാരം പൊലീസത്തെിയെങ്കിലും ബി.ജെ.പി കൗണ്‍സിലര്‍മാര്‍ സമരത്തില്‍ ഉറച്ചുനിന്നു. മണിക്കൂറുകള്‍ നീണ്ട സംഘര്‍ഷത്തിനൊടുവില്‍ പൊലീസ് സമരക്കാരെ ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. പിന്നീട് കൗണ്‍സില്‍ യോഗം ചേര്‍ന്നു. സി.പി.എം, യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ പങ്കെടുത്ത യോഗത്തില്‍ വനിതാ കൗണ്‍സിലര്‍ക്ക് നേരെയുണ്ടായ പരാമര്‍ശത്തില്‍ യോഗം ഐകകണ്ഠ്യേന പ്രതിഷേധിച്ചു. എ. കുമാരിക്കെതിരായ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് സി.പി.എം കൗണ്‍സിലര്‍മാരും ജനാധിപത്യ മഹിള അസോസിയേഷന്‍ പ്രവര്‍ത്തകരും നഗരസഭക്ക് മുന്നില്‍ പ്രകടനം നടത്തി. വനിതാ അംഗത്തെ മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്ത എന്‍. ശിവരാജനെതിരെ ചെയര്‍മാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.