നാളികേര ഉല്‍പാദക കമ്പനി നടത്തിപ്പില്‍ വന്‍ ക്രമക്കേടെന്ന് ആരോപണം

പാലക്കാട്: നാളികേര ഉല്‍പാദക കമ്പനിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് വിജിലന്‍സ് അന്വേഷണം വേണമെന്ന് ജില്ലാ കേരകര്‍ഷക ഫെഡറേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കേര കര്‍ഷകരെ സംരക്ഷിക്കാന്‍ രൂപവത്കരിച്ച കമ്പനി അഴിമതിയുടെ ചളിക്കുണ്ടിലാണ്. കമ്പനിയുടെ പ്രവര്‍ത്തനത്തെകുറിച്ച് സമഗ്ര അന്വേഷണം വേണം. കമ്പനിക്ക് മുതലമട ഇടുക്കപ്പാറയില്‍ സ്വന്തമായി സ്ഥലമുണ്ടായിട്ടും കോള്‍ഡ് സ്റ്റോറേജ് സ്ഥാപിച്ചത് കമ്പനി ചെയര്‍മാന്‍െറ സ്ഥലം പത്തു വര്‍ഷത്തേക്ക് വാടകക്കെടുത്താണ്. ഇതില്‍ വന്‍ അഴിമതിയുണ്ട്. ബോട്ടിലിങ് യന്ത്രം വാങ്ങിയതിലും വന്‍ അഴിമതിയുണ്ടെന്ന് ഭാരവാഹികള്‍ ആരോപിച്ചു. ജില്ലയില്‍ 24 നാളികേര ഫെഡറേഷനുകള്‍ക്കാണ് നീര ചത്തൊനുള്ള ലൈസന്‍സുള്ളത്. ഒരു ഫെഡറേഷന് 1500 തെങ്ങുകള്‍ ചത്തൊം. ഒരു ഫെഡറേഷനില്‍ 20ലധികം സൊസൈറ്റികളുണ്ടാവും. ഇതനുസരിച്ച് 36,000 തെങ്ങുകള്‍ ചത്തൊം. 2016 മാര്‍ച്ച് 31നകം ഫെഡറേഷനുകള്‍ നീരയുല്‍പാദനം ആരംഭിച്ചില്ളെങ്കില്‍ ലൈസന്‍സ് നഷ്ടമാകും. ഫെഡറേഷനില്‍ അംഗത്വമുള്ള സൊസൈറ്റികളില്‍ അംഗമാകാന്‍ തുടക്കത്തില്‍ 110 രൂപയായിരുന്നു ഒരു തെങ്ങിന് ഓഹരിയായി വാങ്ങിയത്. ഇപ്പോഴിത് 150 രൂപയാക്കി. മൂന്ന് ഗഡുക്കളായാണ് ഈ തുക കര്‍ഷകരില്‍നിന്ന് ഈടാക്കുന്നത്. ഓഹരി പിരിച്ചുനല്‍കിയാല്‍ രസീതോ മറ്റ് രേഖകളോ നല്‍കുന്നില്ല. അതുകൊണ്ടുതന്നെ പെരുവെമ്പ് കേന്ദ്രമായ വേമ്പത്ത് ഫെഡറേഷന്‍ പിരിച്ച തുക ഫെഡറേഷന് അടക്കാതെ കര്‍ഷകര്‍ക്ക് തിരിച്ചുനല്‍കി. കേരകര്‍ഷകരില്‍ നിന്ന് പിരിച്ചെടുത്ത നാല് കോടിയോളം രൂപ കൊണ്ട് പ്ളാന്‍റ് ആരംഭിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും തുടങ്ങിയില്ല. പ്ളാന്‍റ് ഇതുവരെ ആരംഭിച്ചിട്ടില്ല. പ്ളാന്‍റ് തുടങ്ങിയില്ളെങ്കില്‍ തുക തിരിച്ചുനല്‍കണം. അതുണ്ടായിട്ടില്ല. ഓഹരി പിരിച്ചുനല്‍കിയാല്‍ രസീതോ മറ്റ് രേഖകളോ നല്‍കുന്നില്ളെന്നും ഭാരവാഹികള്‍ ആരോപിച്ചു. വാര്‍ത്താസമ്മേളനത്തില്‍ സി.ആര്‍. രാജേഷ്, പി.കെ. ബാലകൃഷ്ണന്‍, പി.കെ. ജയരാജ്, പാണ്ടിയോട് പ്രഭാകരന്‍ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.