തമിഴ്നാട് കേന്ദ്രീകരിച്ചും ലോട്ടറി ചൂതാട്ടം

കൂറ്റനാട്: കേരള ലോട്ടറിയുടെ ഫല പ്രവചന ചൂതാട്ടം തമിഴ്നാട് കേന്ദ്രീകരിച്ചും ഊര്‍ജിതം. മലയാളികള്‍ ഇടനിലക്കാരായാണ് ലോട്ടറിമാഫിയ പ്രവര്‍ത്തനം. അവസാന മൂന്നക്കം പ്രവചിക്കാന്‍ 60 രൂപയാണ് ഈടാക്കുന്നത്. ഒന്നാം സമ്മാനാര്‍ഹമായ ടിക്കറ്റില്‍ പ്രസ്തുത നമ്പര്‍ വന്നാല്‍ പ്രവചനം നടത്തിയവര്‍ക്ക് 24,000 രൂപ സമ്മാനം ലഭിക്കും. രണ്ടക്കം ശരിയായാല്‍ 1000 രൂപയും അവസാന ഒരക്കം ശരിയായാല്‍ 100 രൂപയുമാണ് സമ്മാനമായി നല്‍കുന്നത്. തമിഴ്നാട്ടില്‍ വാടകഷോപ്പുകളും താല്‍കാലിക ഷെഡുകളും കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. സമ്മാനാര്‍ഹമായ നമ്പറുകള്‍ യഥാസമയം അറിയാനുള്ള സംവിധാനവും കേന്ദ്രങ്ങളില്‍ ഒരുക്കിയിട്ടുണ്ട്. ചില മലയാള ഏജന്‍റുമാരുടെ പിന്‍ബലത്തിലാണ് ചൂതാട്ടം നടക്കുന്നത്. കേരളത്തിന്‍െറ മുക്കിലും മൂലയിലും ചൂതാട്ട മാഫിയ ശക്തിപ്പെട്ടെങ്കിലും അധികൃതര്‍ നടപടിയെടുക്കുന്നില്ളെന്ന് ആരോപണമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.