യുവതിയെ കാണാനില്ളെന്ന്

പാലക്കാട്: ചന്ദ്രനഗറിലെ വൈറ്റ് കോണ്‍ മാര്‍ക്കറ്റിങ് കമ്പനിയില്‍ ജോലി ചെയ്യുന്ന കൊല്ലം സ്വദേശിനിയായ 20കാരിയെ കാണാനില്ളെന്ന് പാലക്കാട് സൗത് പൊലീസില്‍ പരാതി. കൊല്ലം കുന്നിക്കോട് ചൂരിക്കുഴി സ്വദേശിനി സന്ധ്യയെയാണ് ഞായറാഴ്ച മുതല്‍ കാണാതായത്. അന്ന് രാവിലെ കറി പൗഡര്‍ ഉല്‍പന്നങ്ങള്‍ വില്‍പന നടത്താന്‍ ഷൊര്‍ണൂര്‍ ഭാഗത്തേക്ക് പോയതായിരുന്നു. വാണിയംകുളം, വരിക്കാശ്ശേരി ഭാഗങ്ങളില്‍ പെണ്‍കുട്ടിയെ കണ്ടവരുണ്ട്. വരിക്കാശ്ശേരി ഭാഗത്തുനിന്ന് ഞായറാഴ്ച വൈകീട്ട് 7.30ഓടെ ഒറ്റപ്പാലം സ്റ്റാന്‍ഡില്‍ വന്നിറങ്ങിയ പെണ്‍കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. എന്തെങ്കിലും വിവരങ്ങള്‍ അറിയുന്നവര്‍ 9497980637 നമ്പറില്‍ വിവരം അറിയിക്കണമെന്ന് എസ്.ഐ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.