മണലാരു തോട്ടം തൊഴിലാളികള്‍ക്ക് ദുരിത ജീവിതം

നെല്ലിയാമ്പതി: എ.വി.ടി മണലാരു ടീ എസ്റ്റേറ്റിലെ ഏലം സ്റ്റോര്‍, കൂനംപാലം എന്നിവിടങ്ങളില്‍ അധിവസിക്കുന്ന മുന്നൂറിലധികം തോട്ടം തൊഴിലാളികള്‍ ശുദ്ധജലമില്ലാതെയും ചികിത്സാ സൗകര്യങ്ങളില്ലാതെയും ബുദ്ധിമുട്ടുന്നു. തോട്ടം തൊഴിലാളികള്‍കള്‍ക്ക് വെള്ളത്തിനായി ഉപയോഗിക്കുന്ന കിണറിന്‍െറ മണ്‍ ചുമര്‍കെട്ട് ഇടിഞ്ഞുവീണതിനെ തുടര്‍ന്ന് ചെളി കലങ്ങിയ വെള്ളമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നാല് മാസത്തിലധികമായി ഇങ്ങനെ വെള്ളം ലഭിക്കാന്‍ തുടങ്ങിയിട്ട്. കിണര്‍ വൃത്തിയാക്കി ശുദ്ധജലം ലഭിക്കാനുള്ള ഏര്‍പ്പാടുണ്ടാക്കണമെന്ന് ആവശ്യപ്പെട്ടിട്ടും എസ്റ്റേറ്റ് അധികൃതര്‍ കൂട്ടാക്കുന്നില്ളെന്ന് തോട്ടം തൊഴിലാളികള്‍ പറയുന്നു. കൂടാതെ, തൊഴിലാളികള്‍ താമസിക്കുന്ന പാര്‍പ്പിടങ്ങള്‍ മേല്‍ക്കൂര തകര്‍ന്നതും ശൗചാലയങ്ങള്‍ കേടുപാട് സംഭവിച്ചതുമാണ്. ശൗചാലയങ്ങളില്‍ പലതും സൗകര്യങ്ങള്‍ ഇല്ലാത്തതും തകര്‍ന്നു വീഴാവുന്ന അവസ്ഥയിലാണ്. എസ്റ്റേറ്റിന്‍െറ നിയന്ത്രണത്തില്‍ പോത്തുപാറയില്‍ ഒരു ആശുപത്രി ഉണ്ടെങ്കിലും 15 വര്‍ഷമായി ഇവിടെ ഡോക്ടറില്ല. തൊഴിലാളികള്‍ക്ക് അസുഖം വരുമ്പോള്‍ അത്യാവശ്യ മരുന്നുകള്‍ പോലും ഇല്ലാത്തതിനാല്‍ മറ്റേതെങ്കിലും ആശുപത്രിയെയാണ് ആശ്രയിച്ചുവരുന്നത്. ഇവിടെ ഒരു ജീവനക്കാരന്‍ മാത്രമാണണുള്ളത്. മണലാരു എസ്റ്റേറ്റിലെ തോട്ടം തൊഴിലാളികളുടെ ദുരിതജീവിതം ചൂണ്ടിക്കാട്ടി ആവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് പ്ളാന്‍േറഷന്‍ ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്സ് യൂനിയന്‍ (എച്ച്.എം.എസ്) പ്ളാന്‍േറഷന്‍ ഇന്‍സ്പെക്ടര്‍ക്ക് പരാതി നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.