അലനല്ലൂര്‍: കലക്ടറുടെ വരള്‍ച്ചാ ദുരിതാശ്വാസ നിധിയില്‍നിന്ന് അഞ്ച് ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച കൈരളി വാര്‍ഡിലെ എടത്തനാട്ടുകര ചുണ്ടോട്ട്ക്കുന്ന് നെല്ലിക്കുന്ന് കുടിവെള്ള പദ്ധതി പ്രവര്‍ത്തനം തുടങ്ങി. 25 കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭ്യമാകും. സതീഷ് കുമാര്‍ പുളിക്കല്‍ സൗജന്യമായി നല്‍കിയ സ്ഥലത്താണ് പദ്ധതിക്ക് ആവശ്യമായ കിണര്‍ നിര്‍മിച്ചത്. തേവര്‍ കളത്തില്‍ കുഞ്ഞലവിയാണ് പമ്പ് ഹൗസിനും ജല സംഭരണിക്കുമാവശ്യമായ സ്ഥലം സൗജന്യമായി നല്‍കിയത്. പദ്ധതിയുടെ ഉദ്ഘാടനം അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ നിര്‍വഹിച്ചു. അലനല്ലൂര്‍ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്‍റ് മേലേകളത്തില്‍ ബക്കര്‍ അധ്യക്ഷത വഹിച്ചു. അലനല്ലൂര്‍ പഞ്ചായത്തിലെ മികച്ച കര്‍ഷകനായ മുരളീധരന്‍ പാതിരമണ്ണയെ ചടങ്ങില്‍ ആദരിച്ചു. പഞ്ചായത്തംഗം സുല്‍ഫീക്കര്‍ അലി പടുവന്‍പാടന്‍, എം. അബൂബക്കര്‍, തേവരുണ്ണി, മുസ്തഫ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.