തുടര്‍പഠനത്തിന് സഹായം തേടി ആനി പൂര്‍വ വിദ്യാലയത്തിലത്തെി

ആനക്കര: പറക്കുളം എം.ആര്‍ സ്കൂളില്‍നിന്ന് പ്ളസ്ടു പൂര്‍ത്തിയായ വിദ്യാര്‍ഥിനി തുടര്‍പഠനത്തിന് സഹായം തേടി പഠിച്ചിറങ്ങിയ വിദ്യാലയത്തിലത്തെി. മലപ്പുറം ജില്ലയിലെ എടവണ്ണപ്പാറ കരിമ്പനതൊടി കുട്ടന്‍-കുഞ്ഞിലക്ഷ്മി ദമ്പതികളുടെ മകള്‍ ആനിയാണ് മെഡിക്കല്‍ പഠനമോഹവുമായി സഹായം തേടുന്നത്. പ്ളസ്ടുവിന് ഉന്നത വിജയം നേടിയ ആനി എന്‍ട്രന്‍സ് പരീക്ഷയിലും മികവ് കാട്ടിയതോടെ വയനാട് വിമന്‍സ് കോളജില്‍ അഡ്മിഷന്‍ ലഭിച്ചു. എന്നാല്‍, സാമ്പത്തിക പരാധീനതയില്‍ കഴിയുന്ന കുടുംബത്തിന്‍െറ അവസ്ഥ തടസ്സമായി. പരസഹായമില്ലാതെ വന്നാല്‍ മോഹം പാതിവഴിയിലാകും. ചീക്കോട് പഞ്ചായത്തിലാണ് കുടുംബം താമസിക്കുന്നതെങ്കിലും ആനിയുടെ രണ്ട് സഹോദരിമാരും പറക്കുളം എം. ആര്‍ സ്കൂളിലെ വിദ്യാര്‍ഥികളാണ്. മറ്റൊരു സഹോദരന്‍ നാട്ടിലെ സ്കൂളിലാണ്. മാതാപിതാക്കള്‍ കൂലിപ്പണിയെടുത്താണ് നാല് മക്കളുള്ള കുടുംബം കഴിയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.