ഷൊര്‍ണൂര്‍: ഷൊര്‍ണൂര്‍ റെയില്‍വേ ജങ്ഷനില്‍ നിന്ന് എറണാകുളം, തിരുവനന്തപുരം ഭാഗത്തേക്ക് യാത്ര തുടരുന്ന ട്രെയിനുകളിലെ യാത്രക്കാര്‍ ഗുരുതരമായ സുരക്ഷാ ഭീഷണിയില്‍. ഈ റൂട്ടില്‍ ഷൊര്‍ണൂരിനും തൃശൂരിനുമിടക്കുള്ള ഭാഗത്ത് റെയില്‍വേ സുരക്ഷാ സേനയോ റെയില്‍വേ പൊലീസോ സുരക്ഷക്കായി ട്രെയിനുകളില്‍ പോകുന്നില്ളെന്നതാണ് ഭീഷണിയാവുന്നത്. ഷൊര്‍ണൂര്‍ സ്റ്റേഷന്‍ വിട്ട് ഒരു കിലോമീറ്റര്‍ സഞ്ചരിച്ച് ഭാരതപ്പുഴക്ക് കുറുകെയുള്ള കൊച്ചിന്‍പാലം കഴിഞ്ഞാല്‍ തിരുവനന്തപുരം റെയില്‍വേ ഡിവിഷനാകും. പാലക്കാട് ഡിവിഷനില്‍പെടുന്ന ഷൊര്‍ണൂരില്‍നിന്ന് അതിനാല്‍ ഈ ഭാഗത്തേക്ക് സുരക്ഷാ സംവിധാനങ്ങള്‍ നല്‍കുന്നില്ല. ഷൊര്‍ണൂര്‍ സ്വദേശിനി സൗമ്യ കൊല്ലപ്പെടുന്നതിനിടയാക്കിയ സംഭവം നടന്ന ഷൊര്‍ണൂര്‍-കൊച്ചിന്‍ പാസഞ്ചറില്‍ റെയില്‍വേ പൊലീസ് തൃശൂര്‍വരെ നല്‍കുന്ന സുരക്ഷ മാത്രമാണ് ഇതിനൊരപവാദം. ഇതുതന്നെ നാമമാത്രവുമാണ്. അര്‍ധരാത്രിയിലും പുലര്‍ച്ചെയിലുമൊക്കെയായി നിരവധി ദീര്‍ഘദൂര ട്രെയിനുകളാണ് ഷൊര്‍ണൂരിനും തൃശൂരിനുമിടയില്‍ ഓടുന്നത്. ഇതില്‍ മന്ത്രിമാരും മറ്റു രാഷ്ട്രീയ നേതാക്കളും കൂടുതല്‍ യാത്ര ചെയ്യുന്ന മംഗലാപുരം-തിരുവനന്തപുരം എക്സ്പ്രസില്‍ മാത്രമാണ് റെയില്‍വേ പൊലീസ് സുരക്ഷക്ക് പോകുന്നത്. റെയില്‍വേ സംരക്ഷണ സേന തീരെ സുരക്ഷ ഈ മേഖലയില്‍ നല്‍കുന്നുമില്ല. കഴിഞ്ഞ ദിവസം കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസിന്‍െറ ഡി-15 കോച്ചിനുനേരെ ഉച്ചതിരിഞ്ഞ് മൂന്നരയോടെ ശക്തമായ കല്ളേറുണ്ടായിരുന്നു. തിരുവനന്തപുരം ഡിവിഷനില്‍ ഇതേ രീതിയില്‍ കല്ളേറും മറ്റും നിത്യ സംഭവവുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.