പാലക്കാട്: സംസ്ഥാനത്ത് ആദ്യമായി കുട്ടികളുടെ സാമ്പത്തിക സാക്ഷരത പദ്ധതി കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ മൂന്ന് പഞ്ചായത്തുകളില്‍ നടപ്പാക്കി. മങ്കര, കോങ്ങാട്, മലമ്പുഴ പഞ്ചായത്തുകളിലെ ബാലസഭകളിലെ തെരഞ്ഞെടുത്ത കുട്ടികളെയാണ് സാമ്പത്തിക സാക്ഷരത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. ചൈല്‍ഡ് ആന്‍ഡ് യൂത്ത് ഫിനാന്‍സ് ഇന്‍റര്‍നാഷനല്‍ എന്ന സംഘടനയും കുടുംബശ്രീയും സംയുക്തമായാണ് ജില്ലയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതിക്ക് തുടക്കമിട്ടത്. കുടംബശ്രീ അംഗങ്ങളുടെ മക്കളുടെ കൂട്ടായ്മയാണ് ബാലസഭകള്‍. കുട്ടികള്‍ക്ക് ബാങ്കിങ് സേവനങ്ങളെക്കുറിച്ചുള്ള അറിവ്, ഭാവിയില്‍ സംരംഭകരാകാനുള്ള അവബോധമുണ്ടാക്കുക, സമ്പാദ്യശീലം വര്‍ധിപ്പിക്കുക എന്നിവയാണ് പദ്ധതികൊണ്ട് ഉദേശിക്കുന്നത്. മൂന്ന് പഞ്ചായത്തുകളിലെ ബാലസഭകളിലെ തെരഞ്ഞെടുത്ത കുട്ടികള്‍ക്ക് രാജഗിരി ഇന്‍സ്റ്റിറ്റ്യൂട്ടിലെ റിസോഴ്സ് പേഴ്സണ്‍സ് രണ്ട് ദിവസത്തെ ക്ളാസും പഠന സാമഗ്രികളും നല്‍കി. മലമ്പുഴ പഞ്ചായത്തില്‍ 200, കോങ്ങാട് പഞ്ചായത്തില്‍ 200, മങ്കര പഞ്ചായത്തില്‍ 100 വീതം കുട്ടികള്‍ക്ക് ബാങ്ക് അക്കൗണ്ടും തുറന്നു. മങ്കരയില്‍ എസ്.ബി.ഐയിലും മലമ്പുഴയില്‍ കനറാ ബാങ്കിലും സഹകരണ ബാങ്കിലും കോങ്ങാട് കനറാ ബാങ്കിലും സഹകരണബാങ്കിലുമാണ് ബാലസഭകളിലെ അംഗങ്ങള്‍ക്ക് അക്കൗണ്ട് തുറന്നത്. ‘പെഹലി കദം’ എന്ന സ്കീമിന്‍െറ പേരില്‍ കുട്ടികള്‍ക്ക് എ.ടി.എം കാര്‍ഡും നല്‍കി വരുന്നുണ്ട്. പദ്ധതി സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുന്നതിനായി കുടംബശ്രീയുടെ നേതൃത്വത്തില്‍ പദ്ധതി നടത്തിപ്പിന്‍െറ സമഗ്ര രൂപം സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്ന് എ.ഡി.എം. സി. സവിത അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.