അലനല്ലൂര്‍: മണ്ണാര്‍ക്കാട് ഉപജില്ലാ സ്കൂള്‍ ഗെയിംസ് മത്സരങ്ങളില്‍ 35 പോയന്‍റ് നേടി എടത്തനാട്ടുകര ഗവ. ഓറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മൂന്നാം തവണയും ചാമ്പ്യന്മാരായി. വിവിധ വേദികളിലായി നടന്ന ഗെയിംസ് മത്സരങ്ങളില്‍ ജൂനിയര്‍ ഫുട്ബാള്‍, ജൂനിയര്‍ ഷട്ട്ല്‍ ബാഡ്മിന്‍റണ്‍ എന്നിവയില്‍ ജേതാക്കളും സീനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഫുട്ബാള്‍, ഷട്ട്ല്‍ ബാഡ്മിന്‍റണ്‍ എന്നിവയില്‍ രണ്ടാം സ്ഥാനവും ഓറിയന്‍റല്‍ സ്കൂള്‍ കരസ്ഥമാക്കി. സ്കൂളില്‍ നടന്ന അനുമോദന ചടങ്ങളില്‍ പ്രധാനാധ്യാപകന്‍ എം. രാജന്‍, പ്രിന്‍സിപ്പല്‍ കെ. ഉണ്ണീന്‍, പി.ടി.എ പ്രസിഡന്‍റ് കരീം പടുകുണ്ടില്‍, അധ്യാപകരായ സലാം, സക്കീര്‍ ഹുസൈന്‍, ടി.കെ. മുഹമ്മദ് ഹനീഫ, കെ.എച്ച്. സിദ്ദീഖ്, വി. മുഹമ്മദ്, സി. നഫീസ, എ. സുനിത, പി. അബ്ദുല്ലത്തീഫ്, സ്റ്റാഫ് സെക്രട്ടറി ദിലീപ് കുമാര്‍, കായിക അധ്യാപകന്‍ കെ. രാജഗോപാലന്‍ എന്നിവര്‍ സംസാരിച്ചു. അലനല്ലൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ മള്‍ട്ടി പര്‍പ്പസ് കോര്‍ട്ടില്‍ നടന്ന വോളിബാള്‍ മത്സരത്തില്‍ ആണ്‍കുട്ടികളുടെ അണ്ടര്‍ 17, 19 വിഭാഗത്തില്‍ മൗണ്ട് കാര്‍മല്‍ ജെല്ലിപ്പാറ ഹൈസ്കൂള്‍ ചാമ്പ്യന്മാരായി. ഈ വിഭാഗത്തിലെ പെണ്‍കുട്ടികളുട മത്സരത്തില്‍ എച്ച്.എസ് പൊറ്റശ്ശേരി ജേതാക്കളായി. അട്ടപ്പാടി മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളില്‍ നടന്ന കബഡി മത്സരത്തില്‍ സീനിയര്‍ വിഭാഗത്തില്‍ എച്ച്.എസ് അഗളിയും ജൂനിയര്‍ വിഭാഗത്തില്‍ എച്ച്.എസ് കൂക്കംപാളയവും വിജയികളായി. കോട്ടോപ്പാടം എ.ബി.സി ആക്റ്റീവ് ബാഡ്മിന്‍റണ്‍ ക്ളബ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ഷട്ട്ല്‍ ബാഡ്മിന്‍റന്‍ മത്സരത്തില്‍ അണ്ടര്‍ 17, 19 വിഭാഗം പെണ്‍കുട്ടികളുടെ മത്സരത്തില്‍ മണ്ണാര്‍ക്കാട് എം.ഇ.എസ് സ്കൂള്‍ ചാമ്പ്യന്മാരായി. മണ്ണാര്‍ക്കാട് എം.ഇ.എസ് ഗ്രൗണ്ടില്‍ നടന്ന ക്രിക്കറ്റ് മത്സരത്തില്‍ അണ്ടര്‍ 17, 19 വിഭാഗത്തില്‍ കുമരംപുത്തൂര്‍ കല്ലടി എച്ച്.എസ് ജേതാക്കളായി. ഉപജില്ലാ സ്കൂള്‍ ഗെയിംസ് അസോസിയേഷന്‍ സെക്രട്ടറി സെബാസ്റ്റ്യന്‍, കണ്‍വീനര്‍ ഉണ്ണികൃഷ്ണന്‍, തോമസ് ഫ്രാന്‍സിസ്, ജാഫര്‍ ബാബു, കെ. രാജഗോപാലന്‍, വിനയന്‍ തിരുവാഴിയോട്, കെ. സുരേന്ദ്രന്‍ എന്നിവര്‍ മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.