കോട്ടായി: പുളിനെല്ലി പ്രദേശത്തെ ക്ഷീര കര്‍ഷകര്‍ നായപ്പേടിയില്‍. കഴിഞ്ഞ ദിവസം പട്ടിയുടെ കടിയേറ്റ കറവ പശുക്കള്‍ക്ക് ചികിത്സ തുടരുകയാണ്. 15 കറവ പശുക്കളെയും എട്ട് കിടാവുകളെയും നാല് ആടുകളെയുമാണ് കഴിഞ്ഞ ഞായറാഴ്ച വെളുപ്പിന് നായ്ക്കള്‍ ആക്രമിച്ചത്. കാലികളുടെ മുഖത്തും തലയിലും കടിയേറ്റതാണ് ഗുരുതര പരിക്കുകള്‍ക്ക് കാരണമെന്ന് വെറ്ററിനറി അധികൃതര്‍ അറിയിച്ചു. കടിയേറ്റ പശുക്കളില്‍നിന്ന് കറന്ന പാല്‍ ഉപയോഗിക്കരുതെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. ഇതുമുഴുവന്‍ ക്ഷീരകര്‍ഷകര്‍ ഒഴുക്കിക്കളയുകയാണ്. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.പി. രവീന്ദ്രന്‍െറ നേതൃത്വത്തില്‍ ജനപ്രതിനിധികളും കോട്ടായി ക്ഷീര സഹകരണ സംഘം പ്രസിഡന്‍റ് പി. ആറുമുഖന്‍, സെക്രട്ടറി പ്രകാശന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവും പ്രദേശം സന്ദര്‍ശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.