ചെര്‍പ്പുളശ്ശേരി–പട്ടാമ്പി റൂട്ടില്‍ യാത്രാദുരിതം

ചെര്‍പ്പുളശ്ശേരി: ചെര്‍പ്പുളശ്ശേരി-പട്ടാമ്പി റൂട്ടില്‍ യാത്രാദുരിതം സൃഷ്ടിക്കുന്നു. റോഡിലെ വന്‍ കുഴികളാണ് യാത്രക്കാരുടെ നടുവൊടിക്കുന്നത്. ചെര്‍പ്പുളശ്ശേരി കാവുവട്ടത്ത് നിന്ന് കുഴികള്‍ ആരംഭിച്ച് വല്ലപ്പുഴവരെ നീളുന്നു ഗര്‍ത്തങ്ങള്‍. മഞ്ചക്കല്ല്, പേങ്ങാട്ടിരി, തെങ്ങുംവളവ് ഭാഗങ്ങളില്‍ വെള്ളം കെട്ടികിടക്കുന്നതിനാല്‍ പലപ്പോഴും വാഹനങ്ങള്‍ കുഴിയില്‍ പതിക്കുന്നു. മഞ്ചക്കല്ലില്‍ വേണ്ടത്ര അഴുക്കുചാല്‍ സംവിധാനവും ഇല്ല. നെല്ലായ പാലത്തിന്‍െറ തകര്‍ച്ചയുടെ നാളുകളില്‍ സ്ഥലം സന്ദര്‍ശിച്ച പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ മഞ്ചക്കല്ല് ഭാഗത്ത് ഉടന്‍ റോഡ് പണി ആരംഭിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും മാസങ്ങള്‍ കഴിഞ്ഞിട്ടും മാറ്റമില്ല. റോഡുകള്‍ ഉടന്‍ നന്നാക്കുമെന്ന് സ്ഥലം എം.എല്‍.എ അറിയിച്ചിരുന്നെങ്കിലും പ്രവൃത്തികള്‍ തുടങ്ങിയിട്ടില്ല. മഴയില്‍ ചെര്‍പ്പുളശ്ശേരി ഹൈസ്കൂള്‍ ജങ്ഷനില്‍ കല്ലും ചളിയും വന്ന് നിറയുകയാണ്. അഴുക്കുചാലുകള്‍ ശാസ്ത്രീയമായി പുന$സംവിധാനം ചെയ്താല്‍ ശരിയാവുന്ന പ്രശ്നം അധികൃതരുടെ അവഗണന മൂലം ജനങ്ങളെ ദുരിതത്തിലാക്കുകയാണ്. പലപ്പോഴും മഴവെള്ളത്തില്‍ വീഴുന്ന ഡിവൈഡറുകളില്‍ തട്ടി വന്‍ അപകടം ഇവിടെ പതിയിരിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.