കഞ്ചിക്കോട് മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ തീരുമാനം

കഞ്ചിക്കോട്: കഴിഞ്ഞ ഒരുമാസമായി സംഘര്‍ഷം നിലനില്‍ക്കുന്ന പുതുശ്ശേരി, വാളയാര്‍, കഞ്ചിക്കോട് മേഖലകളില്‍ സമാധാനം നിലനിര്‍ത്താന്‍ കലക്ടര്‍ പി. മേരിക്കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗം തീരുമാനിച്ചു. സി.പി.എം-സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ തമ്മില്‍ മൂന്ന് ദിവസം മുമ്പ് നടന്ന ഏറ്റുമുട്ടലില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റിരുന്നു. ഇപ്പോഴും മേഖലയില്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനാലാണ് കലക്ടര്‍ ചൊവ്വാഴ്ച രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിച്ചുചേര്‍ത്തത്. ജില്ലാ പൊലീസ് മേധാവി പി. വിജയകുമാര്‍, ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് സി. കൃഷ്ണകുമാര്‍, ദേശീയ സമിതി അംഗം എന്‍. ശിവരാജന്‍, പുതുശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എസ്.കെ. അനന്തകൃഷ്ണന്‍, സി.പി.എം പുതുശ്ശേരി ഏരിയാ സെക്രട്ടറി സുഭാഷ് ചന്ദ്രബോസ്, ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്‍റ് നിഥിന്‍ കണിച്ചേരി, മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി കളത്തില്‍ അബ്ദുല്ല, കസബ സി.ഐ എന്‍.എ. ഷാജി, എസ്.ഐ സന്ദീപ് കുമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.