അതിര്‍ത്തിപ്രദേശത്തെ ബസുകളില്‍ തമിഴ് ബോര്‍ഡ്; പ്രദേശവാസികള്‍ക്ക് ആശ്വാസം

കൊല്ലങ്കോട്: ബസുകളില്‍ മൂന്നുഭാഷകളിലായി ബോര്‍ഡ് സ്ഥാപിക്കുന്നത് അതിര്‍ത്തി പ്രദേശത്തെ തമിഴ് ന്യൂനപക്ഷങ്ങള്‍ക്ക് സഹായകരമാകുന്നു. കലക്ടര്‍ക്കും മോട്ടോര്‍വാഹന വകുപ്പിനും അതിര്‍ത്തി പ്രദേശത്ത് താമസിക്കുന്നവര്‍ നിവേദനം നല്‍കിയതിനെ തുടര്‍ന്നാണ് തമിഴ്നാട് അതിര്‍ത്തിയിലേക്ക് സര്‍വിസ് നടത്തുന്ന ബസുകളില്‍ തമിഴ്, ഇംഗ്ളീഷ്, മലയാളം എന്നീ ഭാഷകളിലായി സ്ഥല പേരുകള്‍ എഴുതിവെക്കണമെന്ന് ആര്‍.ടി.ഒ നിര്‍ദേശിച്ചത്. ഇതോടെ ചിറ്റൂര്‍ താലൂക്കില്‍ സര്‍വിസ് നടത്തുന്ന എല്ലാ ബസുകളിലും മൂന്ന് ഭാഷകളില്‍ സ്ഥല പേരുള്ള ബോര്‍ഡുകള്‍ എഴുതുന്ന തിരക്കിലാണ് ബസ് ജീവനക്കാര്‍. വാളയാര്‍ മുതല്‍ ചെമ്മണാമ്പതി, ആനക്കട്ടി വരെയുള്ള അതിര്‍ത്തി പ്രദേശങ്ങളില്‍ സര്‍വിസ് നടത്തുന്ന ബസുകളില്‍ തമിഴ് സ്ഥലനാമങ്ങള്‍ എഴുതാത്തതിനാല്‍ തമിഴ് സംസാരിക്കുന്നവര്‍ ബുദ്ധിമുട്ടിലായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.