കൂറ്റനാട്: വിദ്യാലയങ്ങളിലേക്ക് വരുന്ന കുട്ടികള്‍ ഇരുചക്രവാഹനം ഉപയോഗിക്കുന്നതിന് ഹൈകോടതി ഏര്‍പ്പെടുത്തിയ വിലക്കിന് പുല്ലുവില. ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയിലെ മിക്ക സ്കൂളുകളിലേക്കും ഹൈസ്കൂള്‍തലം മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള വിദ്യാര്‍ഥികളില്‍ പലരും ബൈക്കുകളിലാണ് എത്തുന്നത്. സ്കൂള്‍ കോമ്പൗണ്ടിലേക്ക് വാഹനം കയറ്റരുതെന്ന നിബന്ധന കാറ്റില്‍ പറത്തിയാണ് ഇവരുടെ കുതിച്ചുപായല്‍. തൃത്താല, ചാലിശ്ശേരി പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ നേരത്തേ ഇത്തരക്കാരെ പിടികൂടുകയും രക്ഷിതാക്കളെ പ്രതിചേര്‍ത്ത് പിഴ ചുമത്തുകയും ചെയ്തിരുന്നു. എന്നാലിത് നിലച്ചിരിക്കുകയാണ്. വിദ്യാലങ്ങള്‍ക്ക് മുന്നില്‍ സി.പി.ഒമാരെ നിയോഗിച്ച് ഇത്തരക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. സ്കൂള്‍തലത്തില്‍ പി.ടി.എ, അധ്യാപകര്‍, പൊലീസ്, പൊതുപ്രവര്‍ത്തകര്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി കമ്മിറ്റികള്‍ ഉണ്ടാക്കി നിയമം പാലിക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. എന്നാല്‍, ഇത് മിക്കയിടത്തും നടക്കാത്തതിനാല്‍ വിദ്യാര്‍ഥികളുടെ ബൈക്കിലെ ‘ചീറിപായല്‍’ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.