പഴയലക്കിടി: ലക്കിടി-പേരൂര്‍ ഗ്രാമപഞ്ചായത്തിലെ കോഴിക്കുഞ്ഞ് വിതരണ ചടങ്ങില്‍ വാക്കേറ്റം. ലക്കിടി പേരൂര്‍ പഞ്ചായത്ത് മൃഗസംരക്ഷണ വകുപ്പ് മുഖേന വിതരണം ചെയ്യുന്ന ചടങ്ങിലാണ് ബി.ജെ.പി പ്രതിഷേധമുയര്‍ത്തിയത്. വിതരണത്തിനത്തെിയ കോഴിക്കുഞ്ഞുങ്ങള്‍ നന്നേ ചെറിയതാണെന്നും വലിയ കുഞ്ഞുങ്ങളെ വിതരണം നടത്തിയാല്‍ മതിയെന്നും ആവശ്യപ്പെട്ടാണ് ബി.ജെ.പി പഞ്ചായത്ത് അംഗവും പ്രവര്‍ത്തകരും പ്രതിഷേധവുമായത്തെിയത്. 45 ദിവസം പ്രായമുള്ള കോഴിക്കുഞ്ഞുങ്ങളാണെന്നും ആവശ്യക്കാര്‍ക്ക് കോഴികളെ വാങ്ങാമെന്നും പഞ്ചായത്ത് പ്രസിഡന്‍റ് ഷൗക്കത്തലി അറിയിച്ചതോടെയാണ് വിതരണം തടസ്സപ്പെടുത്തിയത്. ഇതിനിടെ ഇരുവിഭാഗങ്ങള്‍ ചേരിതിരിഞ്ഞ് വാക്കുതര്‍ക്കവും ബഹളവുമായി. കോഴിക്കുഞ്ഞുങ്ങളെ വാങ്ങാന്‍ ഇരുന്നൂറോളം പേര്‍ എത്തിയിരുന്നു. ആവശ്യമുള്ളവര്‍ കോഴികളെ കൊണ്ടുപോകട്ടെയെന്നും കുഞ്ഞുങ്ങളെ വേണ്ടാത്തവര്‍ക്ക് രണ്ടാംഘട്ടത്തില്‍ പ്രായമുള്ള കോഴികളെ എത്തിച്ചുനല്‍കാമെന്നും പഞ്ചായത്ത് പ്രസിഡന്‍റ് പ്രതിഷേധക്കാരെ അറിയിച്ചതോടെയാണ് പരിഹാരമായത്. ഭൂരിഭാഗം പേരും കോഴിക്കുഞ്ഞുങ്ങളെ വാങ്ങി. ഒരു കുടുംബത്തിന് അഞ്ച് കോഴിക്കുഞ്ഞുങ്ങളെയാണ് വിതരണം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.