കൊല്ലങ്കോട്: മംഗലം-ഗോവിന്ദാപുരം റോഡരികിലെ അഴുക്കുചാല്‍ അറ്റകുറ്റപ്പണി നടക്കാത്തതിനാല്‍ മാലിന്യങ്ങള്‍ നിറഞ്ഞ മഴവെള്ളം വീടുകളിലേക്കും കടകളിലേക്കും കയറുന്നത് ആരോഗ്യഭീഷണിയുയര്‍ത്തുന്നു. കൊല്ലങ്കോട് ടൗണ്‍ മുതല്‍ കോവിലകംമുക്ക് വരെയാണ് അഴുക്കുചാല്‍ അടഞ്ഞ് നാട്ടുകാര്‍ക്ക് ദുരിതമായത്. എട്ടുവര്‍ഷം മുമ്പ് ശുചിത്വ പഞ്ചായത്തിനുള്ള കേരള ശുചിത്വ മിഷന്‍െറ നിര്‍മല്‍ഗ്രാമ പുരസ്കാരം നേടിയ ഗ്രാമപഞ്ചായത്താണിത്. മാലിന്യം അഴുക്കുചാലില്‍നിന്ന് നീക്കം ചെയ്യുന്ന പ്രവൃത്തി മൂന്നുവര്‍ഷമായി നടക്കുന്നില്ളെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. അഴുക്കുചാല്‍ വൃത്തിയാക്കാന്‍ തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും തൊഴിലാളികള്‍ തയാറായില്ല. ഓടയുടെ പൊട്ടിപൊളിഞ്ഞ സ്ളാബുകള്‍ സ്ഥാപന ഉടമകളാണ് സ്വന്ത ചെലവില്‍ പുന$സ്ഥാപിക്കുന്നത്. കൊല്ലങ്കോട് പോസ്റ്റ് ഓഫിസിനകത്ത് മലിനജലം കയറുന്നത് തടയാന്‍ പഞ്ചായത്ത് നടപടിയടുക്കാത്തത് ജനപ്രതിനിധികളും നാട്ടുകാരും തമ്മില്‍ വാക്കേറ്റത്തിന് കാരണമായിരുന്നു. റോഡിന്‍െറ ഇരുവശത്തുമുള്ള അഴുക്കുചാലിന്‍െറ ദുരവസ്ഥ പരിഹരിക്കാന്‍ ജില്ലാ കലക്ടര്‍ക്ക് ഹരജി നല്‍കുമെന്ന് നാട്ടുകാര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.