ലക്കിടി–പേരൂര്‍ ജലനിധി പദ്ധതി: കരാര്‍ ഒപ്പിട്ടു

പത്തിരിപ്പാല: ലക്കിടി പേരൂര്‍ ഗ്രാമപഞ്ചായത്തിന്‍െറ ജലനിധി ബൃഹത് പദ്ധതിയുടെ ആദ്യഘട്ട നിര്‍മാണ പ്രവൃത്തികള്‍ക്ക് കരാര്‍ ഒപ്പിട്ടു. ഇതോടെ ജലനിധി പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. എസ്.എല്‍.ഇ.ഡി സെക്രട്ടറി ആര്‍. നാരായണനും കരാറുകാരന്‍ ബിനു മാത്യുവും ചേര്‍ന്നാണ് കരാര്‍ ഒപ്പിട്ട് കൈമാറിയത്. പഞ്ചായത്ത് പ്രസിഡന്‍റ് പി.എ. ഷൗക്കത്തലി, സെക്രട്ടറി ഉണ്ണികുമാരന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. 2016 മാര്‍ച്ച് 31നകം പദ്ധതി പൂര്‍ത്തിയാക്കി ജലവിതരണം നടത്താനാണ് പരിപാടി. 3400ഓളം കുടുംബങ്ങള്‍ക്ക് പദ്ധതികൊണ്ട് പ്രയോജനം ലഭിക്കും. ഇതിന്‍െറ ഭാഗമായി ലക്കിടി മുളഞ്ഞൂരില്‍ 166 കുടുംബങ്ങള്‍ക്ക് വേണ്ടി സമഗ്ര കുടിവെള്ള പദ്ധതിയും ആരംഭിച്ച് പ്രവൃത്തി തുടങ്ങി. ലക്കിടി ഭാരതപ്പുഴയില്‍ ടാങ്ക് നിര്‍മാണം തുടങ്ങി. 11 കോടിയോളം രൂപ ചെലവിലാണ് ജലനിധി ബൃഹത് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി സ്കൂളുകളില്‍ ടോയ്ലറ്റ് പ്രവൃത്തികളും ആരംഭിക്കും. നിര്‍മാണ പ്രവൃത്തികളുടെ ഒൗപചാരിക ഉദ്ഘാടനം സെപ്റ്റംബറില്‍ നടക്കും. നിര്‍മാണ കരാര്‍ ഒപ്പിടല്‍ ചടങ്ങ് ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. ജലനിധി സഹായ സംഘടന ടീം ലീഡര്‍ കെ.ഡി. ജോസഫ്, സി.എസ്. വെങ്കിടേശ്വരന്‍, പ്രേജാക്ട് കമീഷണര്‍ ഉഷ കുമാരി എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.