മലമ്പുഴയില്‍ സ്റ്റാള്‍ വാടകക്കെടുത്ത കുടുംബശ്രീക്കാര്‍ വെട്ടിലായി

പാലക്കാട്: സ്വര്‍ണമാലയും വളയും പണയപ്പെടുത്തി കിട്ടിയ തുക കെട്ടി വെച്ച് മലമ്പുഴ ഉദ്യാനത്തിനകത്തെ ഗവര്‍ണര്‍ സ്ട്രീറ്റില്‍ ശീതള പാനീയകച്ചവടത്തിന് ഒരു വര്‍ഷത്തേക്ക് സ്റ്റാള്‍ വാടകക്കെടുത്ത കുടുംബശ്രീ വനിതകള്‍ വെട്ടിലായി. റോക്ക് ഗാര്‍ഡന്‍െറ സമീപത്തുകൂടി ഗവര്‍ണര്‍ സ്ട്രീറ്റിലത്തൊന്‍ വഴി തുറന്നു കൊടുക്കുമെന്ന ജലസേചന വകുപ്പ് ഉദ്യോഗസ്ഥരുടെ വാഗ്ദാനം വിശ്വസിച്ച് ശീതളപാനീയങ്ങളും സ്നാക്സും വില്‍ക്കുന്ന കട ആരംഭിച്ച നാലംഗ കുടുംബശ്രീ സംഘമാണ് വെട്ടിലായത്. വഴി തുറക്കാത്തതിനാല്‍ ഈ ഭാഗത്തേക്ക് വിനോദ സഞ്ചാരികള്‍ എത്താത്തതിനാല്‍ കച്ചവടം നടക്കാറില്ല. ഒരു വര്‍ഷത്തേക്ക് 55,000 രൂപ വാടകയും 20,000 രൂപ നികുതിയും ഉള്‍പ്പെടെ 75,000 രൂപ ജലസേചന വകുപ്പില്‍ അടച്ചിട്ടുണ്ട്. ഇതിന് പുറമെ സാധനങ്ങള്‍ വാങ്ങാന്‍ ഒരു ലക്ഷത്തോളം രൂപ ഇവര്‍ ചെലവിട്ടു. രാവിലെ പത്തോടെ ഇവിടെയത്തെി കട തുറന്നുവെക്കും. വൈകീട്ട് അഞ്ചോടെ അടച്ച് പോവും. വഴി തെറ്റിയത്തെുന്ന വിനോദ സഞ്ചാരികള്‍ വല്ല സാധനവും വാങ്ങിയാലായി. ഒരു ദിവസം 100 രൂപയുടെ കച്ചവടം പോലും കിട്ടാറില്ളെന്ന് ഇവര്‍ പറയുന്നു. കഴിഞ്ഞ ജൂലൈ 15നാണ് കച്ചവടം തുടങ്ങിയത്. റോക് ഗാര്‍ഡന് സമീപത്തെ വഴി തുറന്നാല്‍ വിനോദ സഞ്ചാരികള്‍ക്ക് എളുപ്പത്തില്‍ ഗവര്‍ണര്‍ സ്ട്രീറ്റിലേക്ക് എത്താന്‍ കഴിയും. ഇതിനടുത്തുള്ള ടെലസ്കോപിക് ടവറും അടഞ്ഞുകിടക്കുകയാണ്. പത്ത് വര്‍ഷം മുമ്പ് ടെലസ്കോപ് ടവറിലെ ടെലസ്കോപ് മോഷണം പോയിരുന്നു. ഇതോടെ ടവറിലേക്കുള്ള വഴിയും അടച്ചിട്ടു. മുമ്പ് ധാരാളം വിനോദ സഞ്ചാരികള്‍ ടവര്‍ കാണാനത്തെിയിരുന്നു. റോക് ഗാര്‍ഡനിലത്തെുന്ന സഞ്ചാരികള്‍ ഗവര്‍ണര്‍ സ്ട്രീറ്റിലത്തെണമെങ്കില്‍ അടച്ചിട്ട വഴി തുറന്നുകൊടുക്കണം. വര്‍ഷങ്ങളായി വിനോദ സഞ്ചാരികളെ പ്രവേശിപ്പിക്കാതിരുന്ന ഗവര്‍ണര്‍ സ്ട്രീറ്റ് അടുത്തിടെ സഞ്ചാരികള്‍ക്കായി തുറന്ന് കൊടുക്കുമെന്ന് അധികൃതര്‍ പ്രഖ്യാപിച്ചതല്ലാതെ നടപടികള്‍ ഉണ്ടായില്ല. ഉദ്യാനത്തിനകത്തോ, പുറത്തോ ഗവര്‍ണര്‍ സ്ട്രീറ്റിലേക്കുള്ള ദിശാ ബോര്‍ഡോ അതിന്‍െറ പ്രാധാന്യം വിവരിക്കുന്ന ബോര്‍ഡുകളോ അധികൃതര്‍ സ്ഥാപിക്കാത്തതിനാല്‍ ഇവിടേക്ക് സഞ്ചാരികള്‍ എത്താന്‍ തയാറാകുന്നില്ല. ഗവര്‍ണര്‍ സ്ട്രീറ്റും പരിസരവും മുള്‍ചെടികള്‍ വളര്‍ന്ന് കാടുപിടിച്ച നിലയിലായതും സഞ്ചാരികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. മലമ്പുഴയിലത്തെുന്ന വിനോദ സഞ്ചാരികള്‍ക്ക് ഗവര്‍ണര്‍ സ്ട്രീറ്റിലേക്കുള്ള വഴി തുറക്കുകയും കാലങ്ങളായി ഉപയോഗശൂന്യമായി കിടക്കുന്ന ടെലസ്കോപിക് ടവറിന്‍െറ പ്രവര്‍ത്തനം ആരംഭിക്കാന്‍ നടപടി സ്വീകരിക്കുകയും ചെയ്താല്‍ ഇവിടേക്ക് ആളുകളത്തെി തുടങ്ങും. എന്നാല്‍, മാത്രമേ കുടുംബശ്രീ കച്ചവടക്കാരുടെ ദുരിതത്തിന് പരിഹാരമാവൂ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.