പാലക്കാട്: കെ.എസ്.ആര്‍.ടി.സി പാലക്കാട് ഡിപ്പോയില്‍ മികച്ച കലക്ഷന്‍ ഉണ്ടാക്കിയ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും അസി. ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ (എ.ടി.ഒ) കെ.എം. ഇല്യാസിന്‍െറ വക ഓണസമ്മാനം നല്‍കും. ഇത്തവണ ഓണത്തിന് ജീവനക്കാരുടെ ഒത്തൊരുമയില്‍ മികച്ച കലക്ഷനാണ് ഉണ്ടായതെന്ന് എ.ടി.ഒ അറിയിച്ചു. ഉത്രാടം നാളിലാണ് ഏറ്റവും ഉയര്‍ന്ന കലക്ഷന്‍. 17, 57, 345 രൂപ. ഡിപ്പോയുടെ ചരിത്രത്തില്‍തന്നെ ഏറ്റവും ഉയര്‍ന്ന വരുമാനമാണിത്. എ.സി ഉള്‍പ്പെടെ 83 സര്‍വിസുകളില്‍നിന്നാണിത്. നാലാം ഓണത്തിന് കലക്ഷന്‍ വരുമാനം 14,11,923 രൂപ ആയിരുന്നു. പിറ്റേന്ന് കലക്ഷന്‍ വരുമാനം 17,30,000 രൂപയായി വീണ്ടും ഉയര്‍ന്നു. തൃശൂര്‍ സോണില്‍ ഏറ്റവും കൂടുതല്‍ കലക്ഷന്‍ ഉണ്ടാക്കിയത് പാലക്കാട് ഡിപ്പോയാണ്. ഡിപ്പോ കെട്ടിടം പൊളിച്ചിട്ടതടക്കം പ്രതികൂല സാഹചര്യങ്ങള്‍ മറികടന്നാണ് ഈ നേട്ടം കൈവരിച്ചത്. കട്ടപ്പുറത്തുള്ള ബസുകളെല്ലാം നിരത്തിലിറക്കി. മെക്കാനിക്കല്‍ വിഭാഗം ഇതിനായി കഠിനാധ്വാനം ചെയ്തു. യാത്രക്കാരുടെ ബാഹുല്യമുള്ള ഉത്രാടം നാളിലും കഴിഞ്ഞ ഞായറാഴ്ചയും കോയമ്പത്തൂരിലേക്ക് 15 ബസുകള്‍ അധികമായി അയച്ചു. പൊള്ളാച്ചിയിലേക്ക് അഞ്ചു സര്‍വിസുകള്‍ കൂടുതല്‍ നടത്തി. യാത്രക്കാര്‍ ആവശ്യപ്പെട്ടതുപ്രകാരം ഞായറാഴ്ച പളനിയിലേക്ക് ബസയച്ചു. കോഴിക്കോട്, തൃശൂര്‍ റൂട്ടുകളിലും കൂടുതല്‍ ഷെഡ്യൂളുകള്‍ ഓപറേറ്റ് ചെയ്തതായി എ.ടി.ഒ അറിയിച്ചു. ഇതുമൂലം ഓണക്കാലത്തെ യാത്രക്കാരുടെ ബുദ്ധിമുട്ട് പരമാവധി ഒഴിവാക്കാന്‍ കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.