അധ്യാപക കലോത്സവം കെ.എസ്.ടി.എ തടസ്സപ്പെടുത്തി

പാലക്കാട്: അക്കാദമിക് പരിപാടികളൊഴികെ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന പരിപാടികള്‍ ബഹിഷ്കരിക്കുന്നതിന്‍െറ ഭാഗമായി കെ.എസ്.ടി.എയുടെ നേതൃത്വത്തില്‍ ജില്ലാതല അധ്യാപക കലോത്സവം തടസ്സപ്പെടുത്തി. ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെ നൂറോളം അധ്യാപകരത്തെി കലോത്സവത്തിന്‍െറ രജിസ്ട്രേഷന്‍ നടപടികള്‍ തടയുകയായിരുന്നു. 12 വരെ ഹാളില്‍ കുത്തിയിരിപ്പ് നടത്തിയതിനാല്‍ കലോത്സവം നടത്താന്‍ സംഘാടകര്‍ക്ക് കഴിഞ്ഞില്ല. കെ.എസ്.ടി.എ സംസ്ഥാന സെക്രട്ടറി കെ.സി. അലി ഇക്ബാല്‍, ജില്ലാ പ്രസിഡന്‍റ് പി.കെ. വിജയന്‍, സെക്രട്ടറി കെ.എ. ശിവദാസ്, എം.ആര്‍. മഹേഷ്കുമാര്‍, എം.ജെ. നൗഷാദലി, എം. ജയ, കെ. അച്യുതന്‍കുട്ടി, എ. പ്രഭാകരന്‍, കെ. രേണുകാദേവി എന്നിവരുടെ നേതൃത്വത്തിലാണ് അധ്യാപകര്‍ കലോത്സവം തടയാനത്തെിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.